Saturday, November 17, 2007

സ്വാര്‍ത്ഥം


നിന്നെ
ഞാന്‍ ‍കണ്ടെടുത്ത്‌
എന്റേതാക്കി
നീയെന്നെ നിന്റേതും
എന്നിലും നിന്നെ
എനിക്കിഷ്ടമായതും
അതാവണം
ഞാന്‍ നിന്റേതും
നീയെന്റേതുമാണല്ലോ

24 comments:

  1. എന്നേക്കാള്‍ എന്റേതിനെ ഇഷ്ടപ്പെടാന്‍ സാധാരണ മനുഷ്യനു കഴിയുമോ?

    ReplyDelete
  2. എന്നേക്കാള്‍ എന്റേതിനെ ഞാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതിലും ഞാന്‍ എന്ന സ്വാര്‍ഥം ഇല്ലേ?.

    ReplyDelete
  3. ഞാന്‍ നിന്റേതും
    നീയെന്റേതുമാണല്ലോ


    എത്ര മനോഹരം...

    ReplyDelete
  4. ബന്ധം ഏതായാലും ആ പാരസ്പര്യത്തിനാണു മനോഹാരിത

    ReplyDelete
  5. ജ്യോതീ,
    ഊതിക്കാച്ചിയെടുത്ത മൊഴിമുത്തുകള്‍.നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  6. ലോജിക് നന്നായി :)
    പക്ഷെ കവിതയില്‍.

    ReplyDelete
  7. ജ്യോതി എഴുതിയത് കവിതയും ഞാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യവും..രണ്ടും ശരി.

    ReplyDelete
  8. ഇതിനെ ഞാന്‍ ഒരു കുറിപ്പ് എന്ന് വിളിച്ചോട്ടെ? അതിമനോഹരം.

    ReplyDelete
  9. എന്നേക്കാള്‍ എന്റേതിനെ ഇഷ്ടപ്പെടാന്‍ സാധാരണ മനുഷ്യനു കഴിയുമോ?
    കഴിയുമല്ലോ വല്യമ്മായീ....

    കുറഞ്ഞ വരികളില്‍ അസ്സലായി കവിത വരഞ്ഞിരിക്കുന്നു.
    അഭിനന്ദനങ്ങള്‍
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  10. ഞാന്‍ നിന്റേതായത് നീ എന്തേതായതു കൊണ്ട് മാത്രമല്ലേ...?
    എല്ലായിടത്തും ഈ സ്വാര്‍ത്ഥത പ്രകടമാണല്ലോ.

    ReplyDelete
  11. ജ്യോതീ,ഓഫിനു മാപ്പ്

    ഇരിങ്ങല്‍,

    പറയാന്‍ വേണ്ടിയോ പ്രണയത്തിന്റെ ആദ്യകാലത്തോ അങ്ങനെ പറയാമെന്നല്ലാതെ ഒരു സാധാരണ മനുഷ്യന് "ഞാന്‍" എന്ന് വ്യക്തി തന്നെയല്ലേ ഏറ്റവും മുഖ്യം.നിസ്വാര്‍ത്ഥരായ വളരെ ചുരുക്കം യോഗികള്‍ കണ്ടേക്കാം.

    ReplyDelete
  12. ജ്യോത്യേച്ച്യേ... മനോഹരം...!

    :)

    ReplyDelete
  13. സ്വാര്‍ത്ഥത
    ഒരു സ്വപ്നമാണ്‌..
    മരിക്കാത്ത മനസ്സിന്റെ സ്വപ്നം
    സ്വാര്‍ത്ഥത ഇല്ലെങ്കില്‍
    നിനക്കു ഞാനില്ല,
    എനിക്ക്‌ നീയില്ല,
    നമ്മള്‍ക്ക്‌ ആരുമില്ല!

    സ്വാര്‍ത്ഥത മരിക്കുമ്പോള്‍
    പിന്നെ ദേശാടനപ്പക്ഷി,
    ഉറങ്ങുവാന്‍ മടിത്തട്ടില്ലാതെ,
    മരിക്കുവാന്‍ മണ്ണില്ലാതെ,
    ഞാന്‍ ഇല്ലാതെ,

    സ്വാര്‍ത്ഥത
    ജീവിത ശ്വാസമാണ്‌!

    ReplyDelete
  14. ബൂലോകത്ത് കണ്ടിരുന്നു.
    ഇവിടെ ആദ്യ സന്ദര്‍ശനം.
    അലക്ക് വല്ലാതെ തല്ലി വെളുപ്പിച്ചു എന്നെയും

    ReplyDelete
  15. എന്നെക്കാള്‍ എന്റെതിനെ ഇഷ്ടപ്പെടാന്‍ കഴിയുമൊ നല്ല ചോദ്യം വല്യമ്മായി..
    ഒരു സൂഫി കഥയുണ്ട്‌ " ഒരു സൂഫി ആചാര്യന്റെ വാതിലില്‍ ഒരാള്‍ വന്നു മുട്ടി ..
    സൂഫി ചോദിച്ചു..
    ആരാണ്‌?
    ഉത്തരം

    ഇത്‌ ഞാനാണ്‌...

    സൂഫി
    ഇവിടെ എനിക്കും നിനക്കും രണ്ട്‌ പേര്‍ക്ക്‌ സ്ഥാനമില്ല.
    വന്നയാള്‍ വീണ്ടും മുട്ടി
    സൂഫി വീണ്ടും " ആരാണ്‌?"
    വന്നായാള്‍ "ഇത്‌ നീയാകുന്നു"
    എങ്കില്‍ കടന്നു വരാം


    ഞാന്‍ നിന്റേതും നീ എന്റേതുമായി നാം ഒന്ന് എന്ന പരമായ സത്യത്തില്‍ എത്തുമ്പോല്‍ സ്വാര്‍ത്ഥം തന്നെ ഇല്ലാതാവില്ലെ

    ജ്യൊതി നല്ല വരികള്‍

    ReplyDelete
  16. ജ്യോതി ചേച്ചി...

    ഞാനും...അവനും
    അവന്‍ എന്റെതും ഞാന്‍ അവന്റേതും
    അതെ ഒരു തീവ്രസ്നേഹബന്ധങ്ങള്‍
    കുഞ്ഞി വരികളിലൂടെ.....കുഞ്ഞു മനസ്സായ്‌...

    മനോഹരം അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  17. കവിത വളരെ ഇഷ്ടമായ്

    ReplyDelete
  18. ഞാന്‍ എല്ലാവരുടേതുമാണു... അതായിരിക്കും ശരിയെന്നു തോന്നുന്നു...തോന്നല്‍ മാത്രം...

    ReplyDelete
  19. അപ്പോഴെങ്ങനെ ? 'സ്വാര്‍ത്ഥം' എന്ന തലക്കെട്ടു തന്നെ അപ്രസക്തമാകുമാല്ലോ

    ReplyDelete
  20. ഒരു തലക്കെട്ടിലെന്തിരിക്കുന്നു.
    അല്ലെങ്കിലും എല്ലാവരും സ്വാര്‍ത്ഥരല്ലേ.

    ReplyDelete
  21. തിരിച്ചറിവിന്റെ മനോഹാരിത തന്നെയാണ് ജീവിതത്തെ ധന്യമാക്കുന്നത്.
    നമുക്ക് നഷ്ടപ്പെടുന്ന വിശാലതയും തിരിച്ചറിവിന്റെ ആകാശമായിരിക്കണം.

    ReplyDelete
  22. ithu nerathe post cheythittundo .. evideyo kandathu pole thonnunnallo


    abey

    ReplyDelete
  23. ലളിത സുന്ദര അര്‍ത്ഥഗംഭീരമായ വരികള്‍.തലക്കെട്ട്‌ വളരെ ഉചിതം.എന്റേതിനോടുള്ള ഇഷ്ടം തന്നെയല്ലേ സ്വാര്‍ത്ഥത.ഇതൊരു ജീവിതസത്യം.

    ReplyDelete