Monday, July 12, 2010

ജലസമാധി

ഇടമഴയൊന്നു കനിഞ്ഞില്ല
ഇടവപ്പാതി കറുത്തില്ല
പൂഴിയിൽ മിഥുനം തീ പെയ്തു
പുഴ തൻ നിനവിൽ മഴ നെയ്തു.

അങ്ങു കിഴക്കേ മലമുകളിൽ
മംഗലശംഖമുയർന്നില്ല
ആടിക്കരിമുകിലെത്തീല്ല
അലറിപ്പേമഴ പെയ്തില്ല

പുലരിക്കനവിൽ പുഴ കണ്ടൂ
*കടുവർണ്ണപ്പുതുചേല പുതച്ചും
കരിനിറമാർന്നോരുടലു മറച്ചും
അലിവോലുന്നോർ
അമൃതു ചുരന്നോർ
അയലിന്നതിരില്ലാത്തുറവാർന്നോർ
തണുവിരൽ തൊട്ടുവിളിക്കുവതായി
തിരിമുറിയാതിങ്ങുതിരുവതായി.

പെയ്ത്തിൻ ഹർഷം കണ്ണീരായ്‌
പൊങ്ങീ പുളകം കുമിളകളായ്‌
പുഴ നനയുന്നു പുഴ കുതിരുന്നു
പുഴ കവിയുന്നു പുഴ പായുന്നു.

പുതുനീർപ്പെയ്ത്തിൻ സ്വപ്നം തീർന്നു
പുലരിപ്പെയ്ത്തിൽ പുഴയുണരുന്നു
പുഴ തിരയുന്നു പുഴയെത്തന്നെ
പുഴ പൊള്ളുന്നു പുഴ പ്‌രാവുന്നു
പുഴയൊരു കണ്ണീർച്ചാലാവുന്നു

***
പഴയൊരു നീർച്ചാലൊഴുകിയ വഴിയിൽ
മഴയാളുന്നു.


*ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികൾ

9 comments:

  1. കടലിന് കല്ലുപ്പ് കൊണ്ട്വോകുന്ന
    തടിയുള്ള പെണ്ണിന്‍ പേര്‍ തങ്കമണി !

    ReplyDelete
  2. പച്ചിലക്കാടുകളതു വെട്ടിത്തെളിച്ചും
    കൂറ്റനാംപുകക്കുഴലതിലൂടെ
    വിഷപ്പുക മാനത്തു തുപ്പിയും എന്തിനു
    കാത്തിരിക്കുന്നു നിങ്ങള്‍ മഴയെ

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്

    ReplyDelete
  4. വീണ്ടുമൊരു ചരമഗീതം ...
    മരിച്ചതും മരിക്കേണ്ടതുമായ പുഴകള്‍ക്ക്..
    പെയ്യാതെ ഒഴിയുന്ന കരിമുകിലുകള്‍ക്ക് .

    നീര്‍ച്ചാലുകളുടെ ചിതയില്‍ തിമിര്‍ത്താടട്ടെ,
    മനുഷ്യന്റെ ചെയ്തികള്‍ .

    ReplyDelete
  5. നിനവില്‍ മഴ,തീമഴ, കുളിര്‍ മഴ മാത്രം ഇല്ലല്ലേ? കവിതയില്‍ കണ്ണീര്‍ മഴ. നന്നായിട്ടുണ്ട്

    ReplyDelete
  6. പുഴ പൊള്ളുന്നു പുഴ പ്‌രാവുന്നു
    പുഴയൊരു കണ്ണീർച്ചാലാവുന്നു

    ini puzhakalum,aruvikalkkum ellam samadhi "{hridhayathil udakkunna bhasha prayogam oru sadharanakaranaya eniykkkum swekaryamaya varikal teacher nandhi }

    ReplyDelete
  7. bhasayude hridyam thdumpol ...pollumpozum..munnottu pokuka .....sadhairyam

    ReplyDelete
  8. bhashayude erinjilukal chavutti munnot pokuka

    ReplyDelete