Thursday, December 8, 2011

കിംവദന്തി.ക്രോ



പണ്ടൊരാള്‍ കുടിച്ചു കുന്തമായി
വാളുവെച്ചുപോല്‍
ചര്‍ദ്ദിലിന്നു
കാക്കതന്‍ കറുപ്പ,യാള്‍ ഭയന്നുപോല്‍
പെണ്ണിനോടു ചൊല്ലിപോല്‍
പിള്ളരും പിറുക്കരും
കൂട്ടുകാരു,മയലുകാരു ദേശമൊക്കറിഞ്ഞുപോല്‍
നമ്മുടാള്‍ കുടിച്ചു 'കാക്കവാളു വെച്ചു 'വെന്നപോല്‍
ചെവിപകര്‍ന്നു ചെവിയിലേയ്ക്കു
വാര്‍ത്തയൊടുവിലെത്തിപോല്‍ .