പണ്ടത്തെ പാക്കനാര്‍ക്ക്
പുര, ഒറ്റമുറിയായിരുന്നത്രേ.
പിന്നത്തെ കാർന്നോർക്ക്
പലമുറിമാളിക പത്ഥ്യമായി
എടുപ്പുകള്‍ ,(എടുത്തുവെയ്പ്പുകളും!)
വടക്കിനി,തെക്കിനി
ഇടനാഴി ,നടുമുറ്റം
നിലവറ,അടുക്കളക്കലവറ
അകത്തൂട്ടും പുറത്തൂട്ടും തിരുതകൃതി.
ഇങ്ങനായാല്‍എങ്ങനെ?
(എങ്ങനെയിങ്ങനെ!)
പുതുമുറപ്പേച്ചങ്ങനെ.
പുറമൊക്കെ അകത്തും
അകമൊക്കെ അതിനകത്തും
(ഉള്‍പ്പുറമെന്നും ഉള്ളകമെന്നും)
പടുത്താലെന്താ?
(അടപ്പും)അടച്ചുറപ്പും
വേണ്ടെന്നാണോ?
അടുക്കളയാവാം
കലവറ വേണ്ട.
ഇടച്ചുമരുകളിരിക്കട്ടെ
എടുത്തുമാറ്റാവുന്നവ
സ്ഥാവരങ്ങള്‍ക്ക് ഉറപ്പേറും
എന്നെങ്കിലും
പഴയ ഓരറപ്പുര എന്നായാല്‍
പൊളിച്ചുപണികള്‍
അടിത്തറയിളക്കരുതല്ലോ!
എന്നെങ്കിലും
ReplyDeleteപഴയ ഓരറപ്പുര എന്നായാല്‍
പൊളിച്ചുപണികള്‍
അടിത്തറയിളക്കരുതല്ലോ!
Something defferent feelings.But I liked it.
:)
ReplyDeleteനല്ല കവിത. bracket ൽ ഉള്ളവ എടുത്തു വെപ്പുകൾ പോലെ തോന്നി..അതൊഴിവാക്കി എഴുത്യിരുന്നെങ്കിൽ ഒരു തട്ടില്ലാതെ വായിച്ചു പോകാമായിരുന്നു.
ReplyDeleteവളരെ വ്യത്യസ്തമായ ഒരു സമീപനം...ആഖ്യാനത്തിന്‍റെ ഈ പുതുമ തന്നെയാണ് ഈ കവിതയുടെ പ്രത്യേകത.
ReplyDeletenalla kavitha.
ReplyDeleteപുതുമകൊണ്ട് ശ്രദ്ധേയമായി.
ReplyDeleteനന്നായിരിക്കുന്നു
ReplyDeletemukhasthuthiyalla.
ReplyDeletenalla veedaaanithu.
valare nalla Kavitha chechi
ReplyDeleteപാക്കനാർ പടിപ്പുര കടന്നാൽ അറപ്പുരയുടെ അടിത്തറയിളകുമെന്നറിയാല്ലൊ..
ReplyDelete