Monday, February 22, 2010

ഉത്സവം

നേദ്യം പലവക
വഞ്ചി കവിഞ്ഞു വഴിപാട്
നിറയെയുണ്ട് നടവരവ്
നിത്യശീവേലി വേറെ
എന്നിട്ടുമേറെ മുഷിഞ്ഞ്‌
ശ്രീകോവിൽ വിട്ട്‌
ശീവേലിക്കൊമ്പനെ വിട്ട്‌
ആണ്ടറുതിവേലയ്ക്ക്
ലക്ഷണമൊത്തൊരു പൊക്കക്കാരന്റെ
മസ്തകക്കോലായിൽ
ദേവി കോലമായി.

8 comments:

  1. ശരിയാണോ ജ്യോതി.. എന്തോ തോന്നുന്നില്ല.. ചിലപ്പോൾ ശരിയാവും അല്ലേ

    ReplyDelete
  2. ഒരു നിമിഷം സുഹൃത്തേ,
    നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
    താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

    അമ്മ നഗ്നയല്ല

    ReplyDelete
  3. Dear AbhiManyu, thanks for your general invitation to your blog.I'll be happy to read it on Sat or Sunday. thanks

    ReplyDelete
  4. makaram- kumbham -meeenam maasamgalil jeeevithoshnnam sahikkavayyaathe ammamaaar

    kolamgalaaayi purathirangunnu.

    nalla kavitha !!!!!!

    ReplyDelete
  5. സുഭിക്ഷതയ്ക്കു നടുവിലിരുന്നാലും നിത്യശിവേലിയും അടച്ചിരിപ്പും ഏതു ദേവിയേയും മുഷിപ്പിയ്ക്കും. ആ മുഷിപ്പകറ്റാന്‍ വേണ്ടിത്തന്നെയല്ലേ ആണ്ടറുതികള്‍.

    ReplyDelete