Saturday, September 26, 2009

കാവ്യദശമി

സ്വപ്നം ഞെട്ടിയുറക്കം പൊട്ടി.
കുഞ്ഞൊരുവൾ ,
അവള'മ്മേ'യെന്നു
തികച്ചുവിളിക്കാനാവാഞ്ഞുള്ളിൽ
ഒന്നു ചിണുങ്ങീ , ചുണ്ടു വിതുമ്പീ

അങ്ങകലെ മലനിരകൾ വാഴും
കോവിലകത്തിന്നധിപതിയമ്മ-
യ്ക്കുള്ളു ചുരന്നൂ, അമ്മയുണർന്നു.
ചിലമ്പിൻ നാദം,
ഉടുപുടയുലയും മർമ്മരം
ഒച്ചകളൊക്കെയടക്കീ
കാവൽക്കാരെയുറക്കീ
നോക്കാൽ വാതിൽ മലർന്നൂ
കാറ്റായ്‌ അമ്മ പറന്നൂ
കുഞ്ഞെന്നരികിലണഞ്ഞൂ
നെറുക മുകർന്നു .
ചുണ്ടിൽ പാലു പതഞ്ഞൂ
നെഞ്ചിൽ വാക്കു കിനിഞ്ഞൂ
'അമ്മേ'യെന്നു കരഞ്ഞൂ
കണ്ണു മിഴിഞ്ഞൂ
അത്ഭുതം! അമ്മ മറഞ്ഞൂ
ദശമി പുലർന്നു.

11 comments:

  1. 'ചുണ്ടിൽ പാലു പതഞ്ഞൂ
    നെഞ്ചിൽ വാക്കു കിനിഞ്ഞൂ '

    ReplyDelete
  2. ...അങ്ങനെ ദശമിയില്‍ പിറന്ന കുഞ്ഞിനു 'കാവ്യ ദശമി' എന്ന പേരുമിട്ടൂ. നന്നായി.

    ReplyDelete
  3. MOOKAYAAY NINNUKONDENNUM
    PAALCHURAKKUNNAVALAMMA.


    ATHUNUKARAAN KAZHINJA JOYTHIKKU

    SUKRUTHAMUNDU.

    ATH KAAALAM THELIYIKKUM.
    THEERCHA.

    ReplyDelete
  4. അമ്മിഞ്ഞിപ്പാൽ ഉത്തമമമ്രുദുപോൽ
    കാവ്യദശമിയുത്തമം കവ്യാമ്രുദുപോൽ

    ReplyDelete
  5. കുഞ്ഞിന്നരികിലണഞ്ഞു എന്നാണോ?അതോ,കുഞ്ഞ് എന്ന് അരികിലണഞ്ഞു എന്നു ചേര്‍ത്തെഴുതിയതാണോ?

    ReplyDelete
  6. ഞാനായകുഞ്ഞിന്നരികില്‍ .
    എന്തായാലും വായിയ്കൂന്നവര്ക്കു മനസ്സിലാകാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
    അന്ത്യാക്ഷരപ്രാസങ്ങള്‍ ശ്രദ്ദിച്ചു വായിച്ചപ്പോള്‍ ഒരു സംശയം വന്നുപോയതാണ്‌.
    ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിയ്ക്കണേ.

    ReplyDelete