Sunday, October 11, 2009

വീടൊഴിയല്‍‌

കടിഞ്ഞാണൊരിത്തിരിയയയ്ക്കുക,മതിമതി
രഥവേഗമൊന്നു കുറയ്ക്കുക!
തിരിതെളിച്ചകലെയാകാശം വിളിയ്ക്കേ,
ചിറകു നീയറിയാതെ വിടരാന്‍‌ തുടിയ്ക്കേ,
ആ വേള,തേരില്ല,പോരില്ല
ഇല്ല വീടില്ലെന്തു കൂട് ?
ഇന്നലെകള്‍‌, നാളെകള്‍ ?
ഇന്നുമാത്രം.
തെറ്റി!
ഇന്നുമില്ലാമാത്രയൊന്നുമാത്രം.
പിന്നെ യാത്ര.
മറക്കാം, പറക്കാം.

(വാരാദ്യമാധ്യമം 11-10-2009)