റഷ്യന്‍ കവി Vladimir Mayakovsky യുടെ Past One O' Clock
എന്ന കവിതയുടെ വിവര്‍ത്തനം
(കവിതയുടെ ഇങ്ക്ലീഷ് പരിഭാഷ ഇവിടെ)
(ഈ കവിതയ്ക്ക് Dr അയ്യപ്പപ്പണിക്കരുടേയും Dr.K.സച്ചിദാനന്ദന്റേയും വിവർത്തനങ്ങൾ വായിക്കുക (click the links))
ഒരു മണി കഴിഞ്ഞ്
മണിയൊന്നു കഴിഞ്ഞൂ,
നീയുറങ്ങുവാന്‍ ചെന്നിരിക്കും
രാത്രിവാനില്‍ ക്ഷീരപഥമൊരു
രജതനദിപോലെ.
ധൃതിയില്ല,നടുക്കുന്ന
കമ്പിസന്ദേശത്തിനാൽ നിൻ
സുഖനിദ്ര മുറിയ്ക്കാൻ
ഞാനൊരുക്കമല്ല
അതുമല്ല, തീര്‍ന്നു സര്‍വ്വം
വിരസജീവിതച്ചിട്ട
തകർത്തൂ നാം തുഴഞ്ഞേപോം
പരസ്പരപ്രണയത്തിൻ
കളിച്ചങ്ങാടം.
ഇനി നമ്മൾക്കിടയ്ക്കെന്ത്?
നമ്മൾരണ്ടുതുരുത്തുകൾ
കുറിക്കില്ല കണക്കുകൾ
ഇനിയലക്കില്ല വിഴുപ്പുകൾ
പങ്കിടേണ്ടാ വിങ്ങൽ,
വേദന,നെഞ്ചിലെത്തേങ്ങൽ.
നോക്കുകെത്ര നിശബ്ദരാത്രി,
ചുറ്റുമെന്തൊരു ശാന്തി
താരകൾ പട്ടുചാർത്തിയ രാത്രി
വിണ്ണിനു പുതപ്പാകുന്നു.
ഇല്ലെനിയ്ക്കിനിയൊരു മുഹൂര്‍ത്തം
ഈ വിനാഴിക നല്ലതൊരുവനു
പഴയകാലങ്ങൾ, ചരിത്രം,ജന്തുജാലങ്ങൾ
സകല ചരമചരങ്ങളേയും
അഭിവദിച്ചീടാൻ !
azeezks@gmail.com
ReplyDeleteA different translation.More feminine;totally different from two Ks.
Why did Sachi translate "daily grind" as "jeevithathinte pavizhapputtu?".It's inconsistent with the spirit of the line;but you got it right: "virasa jeevithachitta"
Even a beautiful sexy line "night wraps the sky" is for Sachi "aakaasham swantham matisseela thurannu raathrikku nakkshathratthuttukal erinju kotukkunnu!!!!" He is making the night a beggar ,and us too, with his revolutionary verbal bullets.
Very nice translation Jyothi.
ReplyDeletePart of this poem was written two days before he shot himself on April 14th, 1930.
Mayakovsky wrote his suicide note on April 12, 1930 ....