Sunday, July 12, 2009

നദിയെ വിവര്‍ത്തനം ചെയ്യുമ്പോള്‍‌


(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ Translating The River എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)

കുത്തിയിരിപ്പുഞാന്‍‌
നദിയെ വിവര്‍‌ത്തനം ചെയ്യുവാന്‍
കഠിനാമാണുദ്യമം
ജലമിതിന്‍‌പരിഭാഷയെങ്കിലും

വാക്കസാധാരണം
ശൈലി,വ്യവസ്ഥിതം
കാലാനുവര്‍ത്തിയല്ലീത്താളമെങ്കിലും
ഉറവിടങ്ങള്‍ നൂറുനൂറാകിലും
ഒറ്റശബ്ദത്തിലുച്ചത്തിലെന്നുമിതു
ഘോഷിപ്പതെല്ലാം
പഴങ്കഥകള്‍ മാത്രമാണെങ്കിലും
നിത്യവും രാവില്‍ വിവര്‍ത്തനം ചെയ്യുന്നു
പുത്തന്‍പ്രഭാതത്തില്‍‌ മാഞ്ഞുപോയീടുന്നു

11 comments:

  1. A hard translation. No doubt.
    പ്രത്യേകിച്ചും വളഞ്ഞ് പുളഞ്ഞൊഴുകുന്ന, ആഴമെത്രയെന്നു അറിയാത്ത നദിയെക്കുറിച്ചാവുമ്പോള്‍ ..
    ഏതുകരയില്‍ എത്തിപ്പെടും എന്നറിയാത്ത യാത്ര , മലകളുടേയും താഴ് വാരങ്ങളുടെയും വൈവിധ്യങ്ങളിലൂടെയുള്ള യാത്ര ,
    കാണാത്തതീരങ്ങളുടെ മായാകാഴ്ചകളീലൂടെയുള്ള യാത്ര..
    Yes. Indeed, it is hard to translate the meanders of mind.
    Good work Madam.

    ReplyDelete
  2. സുന്ദരം..ഒരു നദിപോലെ.‘നിത്യവും രാവില്‍ വിവര്‍ത്തനം ചെയ്യുന്നു
    പുത്തന്‍പ്രഭാതത്തില്‍‌ മാഞ്ഞുപോയീടുന്നു‘ഈവരികൾ വല്ലാതെയിഷ്ടപെട്ടു

    ReplyDelete
  3. 'ഒറ്റശബ്ദത്തിലുച്ചത്തിലെന്നുമിതു
    ഘോഷിപ്പതെല്ലാം
    പഴങ്കഥകള്‍ മാത്രമാണെങ്കിലും'

    നല്ല കവിത. നല്ല പരിഭാഷ.

    ReplyDelete
  4. ജലപൂർണ്ണമാം തർജ്ജിമ.
    വായിച്ചപ്പോൾ ഭാഷാപരമായ അപരിചിതത്വം തോന്നിയില്ല.

    ഇനി കാറ്റിനേയും പർവതത്തേയും
    പുഷ്പസുഗന്ധതെയും ഒക്കെ വിവർത്തനം ചെയ്യുക.....

    ഇടിവെട്ടിനെയും ഭൂമികുലുക്കത്തെയും തർജ്ജമചെയ്യുമ്പോൾ ഖര--മാരീച--സുബാഹുക്കളാം
    കഠിനവാക്കുകളേയും വാചകങ്ങളേയും ചമൽക്കരമാക്കുക.

    അഭിനന്ദനങ്ങൾ !

    ReplyDelete
  5. വിവർത്തനത്തിലെ തന്നെ ഒരു വരി പോലെ
    അസാധരണമാം വിധം വാക്കുകളും വരികളും കൂട്ടിച്ചേർത്തിരിക്കുന്നു.
    ഹ്രുദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    ReplyDelete
  6. Good transalations, will be reading you more

    ReplyDelete
  7. പുഴയെ വിവര്‍ ത്തനം ചെയ്യുന്നത്, ഒഴുക്കിനേയും

    ReplyDelete
  8. ജ്യോതി ചേച്ചി ഇതെവിടെയാണ്‌.ഇഷ്ടപ്പെട്ടു

    ReplyDelete