പുത്തനായെന്തു മധുരംരചിക്കുവാൻ
എത്തും കിടാങ്ങൾക്കുമുമ്പിൽ വിളമ്പുവാൻ?
ഉത്രാടരാവാണുറക്കമെത്തുന്നീല
എത്രയോർത്തിട്ടൊന്നുമൊത്തേ വരുന്നില്ല.
നാളെയെൻകുഞ്ഞുങ്ങളമ്മതൻപുണ്യമാ-
ണീ രുചിയെന്നുള്ളിലേറെഗർവ്വിച്ചിടാൻ
നാളേയ്ക്കവർക്കെന്നുമോർത്തേനുണയ്ക്കുവാൻ
നാളെ,ത്തിരുവോണനാളിലെന്തൂട്ടുവാൻ?
ചേർക്കുണ്ടിലെക്കൈയ്യു നീട്ടിയ പുത്തരി
പ്രാർത്ഥനാനിർഭരം പാകമാക്കീട്ടതു
നീർത്തിയ പായിലിരുത്തിയിട്ടെങ്ങളെ-
യൂട്ടിനിറച്ചവരെന്റെ വല്യമ്മായി.
പഞ്ജരംവിട്ടു നീ പോരികെന്നുല്ക്കടം
നെഞ്ചിലെന്നും വനതൃഷ്ണ വിളിക്കിലും
നീലവാനം മോഹമുഗ്ദ്ധയാക്കീടിലും
കൂടല്ലിതോമനേ, വീടെന്നു പാടിയി-
ട്ടുള്ളിലെപ്പൈങ്കിളിച്ചങ്കിൻപിടപ്പാറ്റി
പാലൂറുമീണമുള്ളച്ചിന്തു തേൻചേർത്തു
പുഞ്ചിരിച്ചീന്തൊന്നിൽ മുമ്പിൽവിളമ്പിയി-
ട്ടെന്നേയ്ക്കുമായുള്ള മാധുര്യാമായമ്മ.
ഓർത്തേ നുണഞ്ഞുപോകുന്നു ഞാൻ കൈവിരൽ
ഓപ്പുവന്നൂട്ടിയ പായസത്തിൻരുചി!
പുന്നെല്ലവിൽ നറുംശർക്കര ചേർത്തതു
നെയ്യിൽ വിളയിച്ചു കണ്ണനെയൂട്ടീട്ട്
ഞങ്ങൾക്കുവേണ്ടിയതിൻ ബാക്കി വാക്കില-
ത്തുമ്പിൽ പ്രസാദമായ് തന്നെന്റെ വല്യേച്ചി.
പാചകപ്പാകങ്ങൾ ,സുത്രങ്ങൾ പിന്നെയും
സ്വാദൊക്കുവാനുള്ള മേമ്പൊടിവിദ്യകൾ
രസനയ്ക്കിയന്നതാം രുചിയേറ്റിയോർ
കുഞ്ഞേച്ചിമാരവർ കൈപ്പുണ്യമാണ്ടവർ
എന്നാലുമെന്നാലുമോണമല്ലേയെന്റെ-
യുണ്ണികളല്ലേ ? ഞാനമ്മയല്ലേ?
പുത്തനുണക്കലുരിയെടുത്തൂ
പുത്തൻകലത്തിലെപ്പാലെടുത്തൂ
കല്ക്കണ്ടമിട്ടു കുറുക്കിവെച്ചൂ
മക്കളെത്തുമ്പോൾ വിളമ്പിവെച്ചൂ
ഒന്നാമൻ വന്നൂ രുചിച്ചുനോക്കീ
നന്നല്ല ,കയ്പ്പെന്നു` തട്ടിനീക്കി
രണ്ടാമൻ മുഞ്ഞി ചുളിച്ചുകാട്ടി
`വേണ്ടീരുചികൾ മടുത്തു പണ്ടേ`
പിന്നാലെവന്നവർ പിന്തുണയ്ക്കേ
എന്തു ഞാൻ ചെയ്കെന്നുഴറിനില്ക്കേ
കണ്ണീർ തുടയ്ക്കുന്നു മറ്റൊരുവൻ
കണ്ണനാമുണ്ണിയെപ്പോലുള്ളവൻ ,
പായസപ്പാത്രം തുടച്ചേ കുടിച്ചിട്ടു
പാൽവെണ്മയോലുന്ന പുഞ്ചിരി തൂകീട്ടു
പറയു`ന്നീ കയ്പ്പെനിക്കിഷ്ടമമ്മേ`.
ഇനിയെന്തുവേണമിനിയെന്തുവേണമീ-
നിറവേയെനിക്കോണമമ്മയോണം !!
(മാധ്യമം വാർഷികപതിപ്പ് 2010)
പാല്‍പ്പായസം :)
ReplyDeleteഓര്‍ത്തേ നുണഞ്ഞുപോകുന്നു ഞാന്‍ കൈവിരല്‍
ReplyDeleteഓപ്പു വന്നൂട്ടിയ നെയ്പ്പായസരുചി.
മധുരം മനോഹരം വളരെ ഇഷ്ടപ്പെട്ടു
വയറുനിറയെ,രുചിയുള്ള ഒരു ഓണസദ്യയുണ്ടഴുനേറ്റ
ReplyDeleteഒരു സുഖം, നന്നായിരിക്കുന്നു
jyothiyude Onam malayalathinde innaleekaLilekku manassine nayichu.
ReplyDeletenandhipoorvam. Dr. Jayaprakash
ഇനിയെന്തുവേണമിനിയെന്തുവേണമീ-
ReplyDeleteനിറവേയെനിക്കോണമമ്മയോണം
വർണ്ണിക്കാൻ വാക്കുകളില്ല.കാരണം ഇത് വായിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു പായസം കഴിച്ചപോലെ
Athe... valare valare madhuramulla palpayasam...!
ReplyDeleteManoharam, Ashamsakal....!!!
കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞാല്‍..അതിശയോക്തിയല്ല, സത്യം. പലതും ഓര്‍ത്തു പോയി
ReplyDeleteപായസപ്പാത്രം തുടച്ചേ കുടിച്ചിട്ടു
ReplyDeleteപാല്‍വെണ്മയോലുന്ന പുഞ്ചിരി തൂകീട്ടു
പറയു'ന്നീ കയ്പ്പെനിക്കിഷ്ടമമ്മേ'.
കണ്ണനു പാല്‍പായസത്തിന്റെ കയ്പ്പും ഇഷ്ടമാണ് അല്ലെ ? കവിത ഇഷ്ടമായി .
ഓര്‍ത്തേ നുണഞ്ഞുപോകുന്നു ഞാന്‍ കൈവിരല്‍
ReplyDeleteഓപ്പു വന്നൂട്ടിയ നെയ്പ്പായസരുചി.
highly romantic..
എങ്ങനെ ഇങ്ങനെ എഴുതുന്നൂ ചേച്ചീ?
ReplyDeleteഓര്‍ത്തേ നുണഞ്ഞുപോകുന്നീ ഓപ്പ കൈവിരല്‍
ReplyDeleteനിങ്ങളാം ഓപ്പോളൂട്ടിയോരീ പായസത്തിന്‍രുചിയാലെ !
കെങ്കേമം...........
ReplyDeleteഇനിയെന്തുവേണമിനിയെന്തുവേണമീ-
നിറവേയെനിക്കോണമമ്മയോണം !!
malayaala kavithayute narumneyppayasam. ezhuthachan muthal balachandran vare vilambiyenkilum chetichittilla. ammoommayil ninnu ammayilekkum makalilekkum ethummpol kurachu recepiyil maattam varunnennu maathram. jyothi, nalla swath. nalla kaippunyam, iniyum vilambikkolu.
ReplyDeleteഎന്തു ഞാന്‍ ചെയ്കെന്നുഴറിനില്‍ക്കേ
ReplyDeleteകണ്ണുനിറച്ചു കുനിഞ്ഞുനില്‍ക്കേ
കണ്ണീര്‍ തുടയ്ക്കുന്നു മറ്റൊരുവന്‍
കണ്ണനാമുണ്ണിയെപ്പോലുള്ളവന്‍ ,
പായസപ്പാത്രം തുടച്ചേ കുടിച്ചിട്ടു
പാല്‍വെണ്മയോലുന്ന പുഞ്ചിരി തൂകീട്ടു
പറയു'ന്നീ കയ്പ്പെനിക്കിഷ്ടമമ്മേ'.
എന്ത് ചാരുതയായ വരികള്‍...
വയറു നിറഞ്ഞു, മനസ്സു നിറഞ്ഞു. ഓർമ്മകളിലൂടേ പോകവേ കണ്ണൂം
ReplyDeleteനന്ദി
വിഷ്ണു പ്രസാദ് ,പാവപ്പെട്ടവന്‍ Sapna Anu B.George ,Dr. Jayaprakash,
ReplyDeleteഅനൂപ് കോതനല്ലൂര്‍ ,Sureshkumar , Melethil ,Babu .Ramanunni mash ,ജയേഷ് ,ശാരദനിലാവ് ,bilatthipattanam ,sreenadan ,യൂസുഫ്പ ,വയനാടന്‍ .....
ഇനിയെന്തുവേണമിനിയെന്തുവേണമീ-
നിറവേയെനിക്കോണമമ്മയോണം !!
Thanks to all..........
ഇനിയെന്തുവേണമിനിയെന്തുവേണമീ-
ReplyDeleteനിറവേയെനിക്കോണമമ്മയോണം !!
ജ്യോതി...എനിക്കിപ്പോ നല്ലൊരു പാല്‍ പായസം കഴിച്ച സന്തോഷം തോന്നി...
- അനു
ചേച്ചി, ആദ്യം കവിത വായിച്ചു. കടുപ്പമാണെന്ന് തോന്നി... അവസാനം കേള്‍ക്കാനുള്ള ലിങ്ക് കണ്ടു... കേട്ട് ... ഇപ്പൊള്‍ ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. ഇതൊഴിച്ച്..
ReplyDelete"ഈ കയ്പ്പെനിക്കിഷ്ടമമ്മേ'."
മനോഹരം വരികളും ആലാപനവും :)