Friday, November 28, 2008
പരിഭാഷ - വിളംബിതസ്വപ്നം, സൌമ്യയായ പെണ്‍കുട്ടി, ഇവിടെ ഇപ്പോഴും- Langston hughes
അമേരിക്കന്‍ കവി Langston hughes~ ന്റെ മൂന്നുകവിതകള്‍
Dream deferred
വിളംബിതസ്വപ്നം
നീട്ടിവെച്ച ഒരു കിനാവിന് എന്തു സംഭവിക്കാം?
വെയിലില്‍ ചുരുണ്ട മുന്തിരിപോലെ വരളുകയോ?
വ്രണം പോലെ പഴുത്തളിഞ്ഞ് ഓടിപ്പോവുകയോ?
ചീഞ്ഞ മാംസം പോലെ ദുര്‍ഗന്ധം പരത്തുകയോ?
പാവൊട്ടും പലഹാരംപോലെ മധുരം പൊറ്റകെട്ടുകയോ?
പെരുതാകും ചുമടേന്തി ചിലപ്പോള്‍ അതിനു നടു കുനിഞ്ഞേക്കാം
അതോ പൊട്ടിത്തെറിക്കുമോ?
Quiet Girl
സൌമ്യയായ പെണ്‍കുട്ടി
നിന്റെ കണ്ണുകളില്ലായിരുന്നെങ്കില്‍
നിന്നെ ഞാന്‍
താരകളില്ലാത്ത രാവിനോട്
ഉപമിക്കുമായിരുന്നു
നീ പാടിയില്ലായിരുന്നെങ്കില്‍
നിന്നെ ഞാന്‍
സ്വപ്നങ്ങളില്ലാത്ത നിദ്രയോട്
ഉപമിക്കുമായിരുന്നു
Still Here
ഇവിടെ, ഇപ്പോഴും
വിരട്ടിയോടിയ്ക്കപ്പെട്ട്
അടിച്ചു തകര്‍ക്കപ്പെട്ട്
ഞാന്‍
എന്റെ പ്രതീക്ഷകളെ
കാറ്റ് ചിതറിച്ചു
മഞ്ഞെന്നെ ചുരുട്ടി
വെയില്‍ പൊരിച്ചെടുത്തു
ഞാന്‍ ചിരിക്കുന്നത്,
സ്നേഹിക്കുന്നത്,
ജീവിക്കുന്നതു തന്നെയും നിറുത്താനാവുമോ
എന്നോടവര്‍ ഇത്രയും ചെയ്തത്?
കൂസലൊട്ടുമില്ലെനിക്കെന്നിട്ടും
ഞാനുണ്ട് ഇപ്പൊഴും
ഇവിടെത്തന്നെ
Labels:
ജ്യോതീബായ് പരിയാടത്ത്,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
nallakavithakalude nalla vivarthanam..
ReplyDeletejyotheebaai vijayipppoooothaaka !!!
great poems ഈ വിവര്‍ത്തനത്തിന് ഞാനെങ്ങനെയാണ് നന്ദി പറഞ്ഞവസാനിപ്പിക്കുക.കൊണ്ടുപോകുന്നു ഞാനീ കവിതകളെ
ReplyDelete