ആദ്യം സഹതാപം
പിന്നെ സൗഹൃദം
സ്നേഹം, പ്രണയം, പണം
ഞാൻ പണയം
കണക്കെടുപ്പ്
കടം, പലിശ, മേൽപ്പലിശ
പിന്നാലെ ജപ്തിയും
സ്ഥാവരജംഗമച്ചുമടിറങ്ങി
ആധിഭീതികളൊഴിഞ്ഞ്
നിന്റെ തണൽച്ചില്ലയിൽ
ഉറക്കം കാക്കുന്നു
തൊണ്ടയിൽ കുരുങ്ങി
പൊട്ടുന്നു, ഒരു താരാട്ട്
വാവോ..വാവോ.. വാവാ--വ്-ഹ് .
കുഞ്ഞേ,ഈ താരാട്ടിനും അല്‍പായുസ്സേയുള്ളു.പിന്നെ നിന്റെയും കണക്കെടുപ്പ് ...ക ടവും പലിശയും മേല്‍പലിശയും,ജപ്തിയും..
ReplyDeleteആധിഭീതികളൊഴിയാത്ത കവിത.
ReplyDeleteഎല്ലാ ഉണർച്ചകളും ഉറക്കംകാക്കുന്നു.
ReplyDeleteഉറങ്ങുന്നതിനു മുൻപ് ജീവിതംകൊണ്ടോരടയാളം
സൂക്ഷിക്കുന്നു. എഴുത്ത് വീര്യത്തിന് ആശംസകൾ
തൊണ്ടയില്‍
ReplyDeleteഒരു താരാട്ട്
കുരുങ്ങിച്ചിതറിപ്പൊട്ടുന്നു..
നീലാംബരിയുടെ മൃദുസ്പര്‍ശമില്ലാതെ
ഹൃദയത്തിന്‍ മണിനാദമായ് ഹിന്ദോളം
സന്ധ്യയുടെ സിന്ദൂരമണിയിച്ച്
ഈറന്‍ വയലറ്റ് പുഷ്പങ്ങളുടെ ഇതളുകളില്‍
അവനെ യാത്രയാക്കൂ ..
അനന്തതയുടെ നീലിമയില്‍
ഒരു താരകമായ്
നിന്റെ സ്വപ്നത്തില്‍ ജ്വലിച്ചുയരാന്‍..
thaaraattum aathmahathyayum ore binduvil bandhippichath enthinu?
ReplyDeletemangale neeyoru mangayalle?
ithu kure kadutha kayyaaayippoyi.
lle....llee...vilikalude samgeetham kelkkendaval
mangalam vaaayichathum thallukollaanjittanne.....
നന്ദി വികടശിരോമണി, ശ്രീകുമാര്‍ , നാറാണത്ത്,ഖാദര്‍, ഹരീഷ് ,സ്റ്റീഫന്‍ ജോര്‍ജ്ജ്.
ReplyDeleteശ്രീകുമാര്‍,
അയ്യായിരം സനാഥബാല്യങ്ങളുടെ കണക്കെടുപ്പ് നടന്നതായിവായിച്ചു. ഉറങ്ങുന്നത് അങ്ങനത്തെ കനേഷുമാരിയില്‍പ്പെടേണ്ടവനാണ്. ഉണ്ടാക്കണ്ടവളൂടേ കടമ ഇതോടേ കഴിഞ്ഞു അവള്‍ ഉണ്ടെങ്കില്‍ അവന്‍ അനാഥന്‍ എന്നുറപ്പല്ലേ? അല്ലാതെ എന്തു കണക്കെടുപ്പ്..?
IPPOL AAANU ENIKKU VIVARAM VECHATHU.
ReplyDeleteMYAAPPU THAROOOOOOO.........
തികഞ്ഞ സ്ത്രീപക്ഷ കവിത..Sorry ...മനുഷ്യപക്ഷ കവിത
ReplyDeleteതൊണ്ടയില്‍
ReplyDeleteഒരു താരാട്ട്
കുരുങ്ങിച്ചിതറിപ്പൊട്ടുന്നു...
പറയാൻ വന്ന വാക്കുകളൂം
ജ്യോതി,
ReplyDeleteഇതാണ് ജീവിതം...ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്...
കുഞ്ഞു കുഞ്ഞു വാക്കുകള്‍ അടുക്കിവെച്ച് വലിയകാര്യം പറഞ്ഞിരിക്കുന്നു.
ReplyDelete