Sunday, January 8, 2012

ഒന്നായനിന്നെയിഹ...

ആഴം കുറഞ്ഞും
അടിച്ചേര്‍ തെളിഞ്ഞും
കുളം.
പോക്കുപൊന്നുകാഞ്ഞ്
കരയില്‍ ഒരു നീര്‍ക്കോലി
ആളനക്കമറിഞ്ഞാറെ
നീറ്റില്‍ മറഞ്ഞു.

തല്ലുകൊള്ളിയുണ്ണികള്‍
തല്ലാതെ വിട്ട പൂങ്കുല
അമ്മമരം
ആടച്ചാര്‍ത്തില്‍ മറച്ചു.

അതിര്‍വേലിച്ചതുരത്തില്‍
എഴുത്തുതറ .
അവളവിടെ അരൂപി ,
അസ്പൃശ്യയും.

ഇലക്കൈനീട്ടി
കാഞ്ഞിരം വിളിച്ചു
ആചാര്യസ്മിതം.

നിറുകതൊട്ട്‌
തൊഴുകൈയുരുമ്മി
മണ്ണിലേക്കൂര്‍ന്നു,
ഒരു പഴുത്തില.
മംഗളാനുഗ്രഹമഞ്ഞയില.
ഇനിയ്ക്കാതിനിയ്ക്കുന്നു
വാക്കിന്‍ പ്രസാദം.

എത്താക്കൊമ്പില്‍
പച്ചില ചിരിച്ചു.
എത്തിയിറുത്തു
ഒട്ടുചവച്ചു
ഉള്ളോളം കച്ചു.

എങ്ങിനിറക്കും!?

കാറ്റു പടര്‍ന്നു .
അങ്കണത്തൈമാവില്‍
അമ്മക്കൊമ്പില്‍
ആടിയുലഞ്ഞു
ഉണ്ണിമാങ്ങകള്‍
കന്നിമാങ്ങകള്‍
പമ്മിപ്പതുങ്ങി
നാവുനുണച്ചും
രണ്ടുമുറച്ചും
ഒരു കനിയിറുത്തു .
ഉയിരോളം ഇനിച്ചു .

ഇനി എങ്ങിനെ തുപ്പും!?

2 comments:

  1. കവിതയിഷ്ടപ്പെട്ടു. ശൈലിയിഷ്ടപ്പെട്ടില്ല.

    ആളനക്കമറിഞ്ഞാറെ
    കാറ്റിളകിയാറെ
    ഇതൊക്കെ ഇക്കാലത്ത് ഭാഷയാണോ..അലങ്കാരമല്ലേ..അല്ലെങ്കില്‍ ഒരു രസം?

    ReplyDelete