ഒരേ മൂശയിൽ
ഒരേതരം വിഗ്രഹം വാർത്തൂ
ഒരുമൂശാരി.
ഒരേ മൂശയിൽ
ഒരേതരം വിഗ്രഹം വാർക്കുന്ന
മൂശാരിയ്ക്ക് ,
പല മൂശയിൽ
പല പ്രതിമകൾ തീർക്കുന്ന
ഒരു മകൻ.
പല മൂശയിൽ
പല പ്രതിമകൾ തീർക്കുന്ന മകന്
വിഗ്രഹം പൂജിക്കാനറിയാത്ത
പ്രതിമ രസിക്കാനറിയാത്ത
ഒരു മകൻ
വിഗ്രഹം രസിക്കാനറിയാത്ത
പ്രതിമ പൂജിക്കാനറിയാത്ത
മകൻ,
ആല വിട്ടിറങ്ങി
മൂശകൾ മാത്രം പണിയുന്ന
സങ്കേതങ്ങൾ തിരയുന്നു.
(മാധ്യമം ആഴ്ച്ചപ്പതിപ്പ്)
കടങ്കഥ ആണോ...........
ReplyDeleteഒരു മൂശയില്‍ പലതരം പ്രതിമകള്‍ തീറ്‍ക്കുന്ന മൂശാരിയേയാണ് എനിക്കിഷ്ടം.
ReplyDeleteAVANUM ORU PRATHIMAYAAANENNU,
ReplyDeleteVIGRAHAM ALLENNU,
ARIJATHUKONDAAAKAAAM EE YAAATHRA.
MOULD IS ART.
നന്നായിട്ടുണ്ട്
ReplyDeleteപുതിയ തലമുറ മനുഷീകതയില്‍ നിന്നും അകന്നു പോകുന്നു. പുതിയ ലാഭകണക്കുകളൂടെ ലോകത്തേക്ക്... അല്ലേ ചേച്ചി
ReplyDelete