Sunday, May 31, 2009

വാസനയുടെ ബാക്കിപത്രം

അടുക്കുവീട്ടിലെയകത്തുറസ്സുകൾ
തുറസ്സിലാകാശത്തടവുതുണ്ടുകൾ
തടവറ തകർത്തടിയിലേ-
യ്ക്കൊന്നാം നിലയിലേ
യ്ക്കമ്മമടിയിലേക്കൊരു
മണമില്ലാപ്പക്ഷി വിരുന്നു പോകുന്നു

അടുക്കളയ്ക്കുള്ളു പുകയുന്നു തീയിൽ
പരിപ്പുപാത്രത്തിന്നടികരിയുന്നു
വിശന്ന കണ്ണുകൾ നിറയുന്നു മുന്നിൽ
വിളമ്പുകിണ്ണങ്ങളൊഴിഞ്ഞിരിക്കുന്നു

അടുപ്പുതിണ്ണയിലടച്ചപാത്രത്തി-
ലുറുമ്പരിക്കുന്നു
തണുത്തുപോയുള്ളിനിപ്പായ്‌
സ്നേഹത്തിൻമെഴുക്കായ്‌
പ്രാണനിൽ പ്രണയത്തിൻ ചൂടായ്‌
സുഗന്ധമായെന്നും
രുചി പകർന്നതാം
നറും നെയ്പ്പായസം.



മലയാളത്തിന്റെ മാധവിക്കുട്ടിക്ക്‌
ജ്യോതിസ്സിന്റെ പ്രണാമം....