വിളമ്പുകാരാ ,
അരസികനു മുന്നിലെ
കവിത പോലെ
അജീര്‍ണ്ണക്കാരന്റെ ഇലയിലെ
അന്നം പോലെ
നിന്റെയമൃതം.
വിശിഷ്ടഭ്യോജ്യങ്ങള്‍
പന്തിയൂണിനരുത് .
കെട്ടവയറും
ചത്ത വിശപ്പും
ആക്രാന്തിക്കുന്നത്
അവനവനെ നിറയ്ക്കാനല്ല,
ആരാനെ ബോധിപ്പിയ്ക്കാന്‍.
ഒടുവില്‍
അധോവായുവും
അന്തരീക്ഷമലവും
മാത്രം ബാക്കിവെച്ച്
അവന്‍ അത്യാഹിതനാവും.
നീയും .
പന്തിയില്‍ പക്ഷപാതം അരുതെന്ന് നിയമം. പാവം അത്യാഹിതന്‍.
ReplyDeleteപാവം അത്യാഹിതന്‍.
ReplyDeleteകൊള്ളാം . രസകരം
ReplyDeletenalla munayulla chodyam,nannayirikkunnu.
ReplyDeleteപന്തിയൂണിനു ഘടകങ്ങളാണ് ഭോജ്യങ്ങളും, വിളമ്പുകാരനും. രണ്ടും സദ്യ നടത്തിപ്പുകാരന്റെ സ്വന്തം. അത്യാഹിതം വിളമ്പുന്നത് സദ്യയുടെ നടത്തിപ്പുകാരൻ.അല്ലേ?
ReplyDeleteകവിത നന്നായി.നല്ല നിരീക്ഷണം ..ഭാവുകങ്ങള്‍ .സമയം കിട്ടിമ്പോള്‍ www.kavibhasha.blogspot.com എന്ന പാഴ്ഭൂമി ഒന്ന് സന്ദര്‍ശിക്കാമോ ?
ReplyDeleteശിവപ്രസാദ് പാലോട്
ആരാനെ ബോധിപ്പിയ്ക്കാന്‍ കെട്ടവയര്‍ ആക്രാന്തത്തോടെ നിറയ്ക്കുന്നവന്‍ അത്യാഹിതനാവുകതന്നെ ചെയ്യും. ചിന്തിയ്ക്കാന്‍ ഓരോ വിഷയം ചേച്ചിയില്‍നിന്നു കിട്ടുന്നു.
ReplyDelete