Tuesday, June 25, 2013

മടുപ്പ്

എല്ലാമെല്ലാം കെട്ടിയൊതുക്കി -
പ്പെട്ടീലിട്ടൊരു പൂട്ടും പൂട്ടി-
താക്കോൽ പിന്നൊരു പെട്ടിയിയിലിട്ടാ -
പ്പെട്ടീം
പെട്ടീം
പെട്ടീം ...

....
....

... ട്ടീം
പൂട്ടി
...
...
....
ട്ടിത്താക്കോൽ ഭദ്രമൊളിപ്പിച്ചിട്ടാ-
പ്പൊത്തും പോതും
കെട്ടിയടച്ചി -
ട്ടോർമ്മകളൊക്കെ -
ക്കൊട്ടിയടച്ചാൽ ...??