Tuesday, November 20, 2007

വിത്ത്‌

(വിവര്‍ത്തനം)

(അജിത്‌ പോളക്കുളത്തിന്റെ THE SEED എന്ന കവിത . http://muziriz.blogspot.com/2007/05/blog-post_31.html ഇംഗ്ലീഷില്‍ വായിക്കുക )

നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനഞ്ഞും
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ചും
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കു‍ന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....

30 comments:

 1. Oh! As you know
  I am the seed buried by nature
  When I will come out?
  When your sheath become wet and soft
  When the cool air allow me to breath..........

  അജിത്‌ പോളക്കുളത്തിന്റെ THE SEED എന്ന കവിത . http://muziriz.blogspot.com/2007/05/blog-post_2822.html ഇംഗ്ലീഷില്‍ വായിക്കുക

  ReplyDelete
 2. വായിച്ചു നന്നായിരിക്കുന്നു

  ReplyDelete
 3. ജ്യോതി ചേച്ചി...

  സീഡ്‌......വിത്തിലേക്ക്‌

  സീഡിന്‍ മൊഴിയെക്കാള്‍ മനോഹരമീ വിത്തിന്‍ പ്രയാണം
  വളരെ മനോഹരമാക്കിയിരിക്കുന്നു വിവര്‍ത്തനം
  ഒപ്പം അറിവിലേക്ക്‌ അല്‍പ്പം അറിവും

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

  ReplyDelete
 4. കൊള്ളാം ചേച്ചീ..:)

  ReplyDelete
 5. sorry the link for 'THE SEED ' ia http://muziriz.blogspot.com/2007/05/blog-post_31.html

  ReplyDelete
 6. ചേച്ച്യേ നന്നായി...
  വിവര്‍ത്തനത്തിന് നന്ദി... അജിത്തിനും അഭിനന്ദനങ്ങള്‍
  :)

  ReplyDelete
 7. ഒരു പുതിയ സൃഷ്ടിപോലെ പ്രയാസമേറിയതാണ് നല്ല വിവര്‍‌ത്തനവും..

  നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍

  ReplyDelete
 8. It is better in Malayalam!

  a transalation became
  poetically dominant over the original!

  The seed
  is a symbol...

  After effect of a violent
  provocation.

  Congratulations to both.

  ReplyDelete
 9. കൊള്ളാം, അജിത്തിന്റെ വരികളോട് നീതിപുലര്‍ത്തി.

  ReplyDelete
 10. അഭിനന്ദനങ്ങള്‍!!

  ReplyDelete
 11. “കനിമധുരമൂറ്റിയോന്‍
  കുരുവെറിഞ്ഞകലും
  പലമരം തേടും
  പുതുരുചികള്‍ നുണയും

  പതുപതുത്തീറനാവേണ്ട
  വളരേണ്ട, വേണ്ട
  ഈ ഇരുളേ സുഖം“

  ഇനി ഇംഗ്ലീഷ് വായിക്കേണ്ടതില്ല, നല്ല വരികള്‍. ആശംസകള്‍

  ReplyDelete
 12. രണ്ടും വായിച്ചു.

  എനിക്കിഷ്ടമായി.

  ReplyDelete
 13. അനാവശ്യമായ ആശങ്കകള്‍ എല്ലാ വിത്തുകളേയും ഇരുട്ടിനെ സ്നേഹിച്ച് ഉള്ളിലേക്കൊതുങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരിക്കണം.
  പിന്നെ.., പ്രകൃതിയുടെ പ്രേരണയുടേയും ദൈര്യം കൊടുക്കലിന്റേയും നനവില്‍ ആഴ്ന്നിറങ്ങി ചിറകുവിരിച്ചൊരു ആട്ടമാണ്.
  ഒരു സ്റ്റേജ് പ്രകടനം പോലെ!!!
  ഇംഗ്ലീഷ് കുറച്ച് അലര്‍ജ്ജിയായതിനാല്‍ പരിഭാഷക്കു പ്രത്യേക നന്ദി.

  ReplyDelete
 14. ഈ പ്രകൃതിയെ പഠിക്കാന്‍ നമുക്കിനിയുമുണ്ട് സമയം ...
  പ്രകൃതിയുടെ പ്രേരണകള്‍ക്കനിവാര്യമായി നമ്മള്‍ ജീവിതം നയിക്കേണ്ടിവരുന്നു.
  പ്രകൃതിയുടെ ആഴങ്ങളിലേയ്ക്കുള്ള ഒരുപ്രയാണമായിരുന്നു ഈ വരികള്‍...
  നയിസ് ചേച്ചി.....തര്‍ജ്ജിമയ്ക്ക് പ്രത്തേകം അഭിനന്ദനം..

  ReplyDelete
 15. നല്ല വിവര്‍ത്തനം. ആശംസകള്‍...

  ReplyDelete
 16. എങ്കിലും..
  വെറുതെയോര്‍ക്കു‍ന്നു
  വിധിയെഴുത്ത്‌.................

  ReplyDelete
 17. blogile kavithakal muzhuvanum vaayichu. nalla vaayananubhavamayirunnu.
  vivarthanangalum nannayi.

  ReplyDelete
 18. എല്ലാവരോടും...

  ജ്യോതിചേച്ചി നന്ദി നന്ദി നന്ദി..
  ഞാന്‍ എഴുതിയ കവിതയേക്കാളും വളരെ നന്നായി വിവര്‍ത്തനം ചെയ്യപ്പെട്ടു..

  അതിന് കിട്ടിയ ഭാഗ്യത്തില്‍ ഞാന്‍ സന്തോഷിക്കട്ടെ,
  ഒപ്പം എല്ലാവര്‍ക്കും നന്ദി..

  അജിത്ത് പോളക്കുളത്ത്

  ReplyDelete
 19. പി ജ്യോതിയുടെ എല്ലാ കവിതകളും സുന്ദരങ്ങളാണ്. സൌന്ദര്യത്തെ എത്ര വര്‍ണ്ണിച്ചാലും മതിവരാത്ത തോരണങ്ങളാല്‍ അലംകൃതമായ, പൊട്ടു കുത്തിയ, നെയില്‍ പോളിഷിട്ട, മുഖത്ത് മഞ്ഞള്‍ പുരട്ടി വെയിലേല്‍ക്കാതെ ഇളം ചുവപ്പാര്‍ന്ന, തളിരിന്‍ റെ ഗന്ധമുള്ള കവിതകളാണ് ഒട്ടുമിക്ക കവിതകളും.

  മൂലകവിത ഇംഗ്ലീഷ് കവിത സീഡ്സ് ഉള്‍കൊണ്ട് എഴുതുവാന്‍ കവയിത്രിക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് പറയാതെ വയ്യ. വെറുമൊരു ഭാഷാമാറ്റമല്ല കവിത വിവര്‍ത്തനം ചെയ്യുമ്പോള്‍ വരേണ്ടതെന്ന് കവയ്ത്രിക്ക് ബോദ്ധ്യമുള്ളതു കൊണ്ടാണ് വിത്ത് മനോഹരമാകുന്നത്.

  മൂല കവിത രചയിതാവായ അജിത്ത് പോളക്കുളത്തിനും കവയിത്രിക്കും അഭിനന്ദനങ്ങള്‍.
  കൂടുതല്‍ ശ്രമങ്ങള്‍ നടക്കട്ടേ എന്ന് ആഗ്രഹിക്കുന്നു.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  ReplyDelete
 20. പതുപതുത്തീറനാവേണ്ട
  വളരേണ്ട, വേണ്ട
  ഈ ഇരുളേ സുഖം

  good one mashe

  ReplyDelete
 21. പൂക്കളെ തേടി നീ വന്നതല്ലേ..
  പൂക്കാമരത്തിന്‍ ചില്ലയൊന്നില്‍....‍

  ReplyDelete
 22. നല്ല ആശയം...
  നല്ല വരികള്‍..
  കെട്ടിലും മട്ടിലും ഉഗ്രന്‍...

  ജ്യോതിചേച്ചിക്കും, ഒപ്പം സുഹ്ര്ത്ത് അജിത്തിനും ഭാവുകങ്ങള്‍.....

  ReplyDelete
 23. പതുപതുത്തീറനാവേണ്ട
  വളരേണ്ട, വേണ്ട
  ഈ ഇരുളേ സുഖം

  വളരെ നല്ല വരികള്‍ ... കവിത നന്നായിട്ടുണ്ട്‌. പേജ്‌ ഡിസൈന്‍ അത്യുഗ്റന്‍ ...

  ReplyDelete
 24. വിവര്‍ത്തനത്തിന്റെ
  സുഖം
  ഇതില്‍ കാണാം...

  ReplyDelete
 25. കവിത വായിക്കാനും അഭിപ്രായം പറയാനും സന്‍മനസ്സുകാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ശെഫി,മന്‍സുര്‍,പ്രയാസി,ദ്രൗപദി,സാക്ഷരന്‍,ആര്‍ബി,സഹയാത്രികന്‍ ,ഏ.ആര്‍. നജീം,അനില്‍ ഐക്കര,വാല്‍മീകി,ഇരിങ്ങല്‍,സി. കെ. ബാബു,മുരളി മേനോന്‍ ,സു | Su ,ചിത്രകാരന്‍,വലിയ വരക്കാരന്‍ .Friendz4ever ,വഴിപോക്കന്‍,ഹരിശ്രീ ,മുഹമ്മദ്‌ സഗീര്‍ ,G.manu,മനോജ് കാട്ടാമ്പള്ളി ഒപ്പം അജിത്തിനും പേരില്ലാ സുഹൃത്തിനും നന്ദി.

  ReplyDelete
 26. ഇംഗ്ലീഷില്‍ വായിച്ചപ്പോള്‍ ഇത്ര ആശയ സംഫുടത തോന്നിയില്ല എന്നതാണ് സത്യം.(കുഴപ്പം എന്റെയാണേ!)

  വിവര്‍ത്തനമെന്ന് തോന്നിയതേ ഇല്ല.
  അഭിനന്ദനങ്ങള്‍- പപ്പാതി: അജിത്തിനും ജ്യോതിക്കും!

  ReplyDelete
 27. padachon kaathu, avasanam manassilaayi vithu odhalangedathallannu!!!

  ReplyDelete