Monday, April 19, 2010

ഖസാക്കിന്റെ ശേഷിപ്പുകൾഖസാക്കിന്റെ ശേഷിപ്പുകൾ -ഡൊക്യുഫിക്ഷൻ

തിരക്കഥ-ജ്യോതീബായ്‌ പരിയാടത്ത്‌
നിർമ്മാണം -പ്രസ്സ്‌4 വിഷ്വൽ മീഡിയ

സംവിധാനം -ഷാനവാസ്‌ എം


വീഡിയോ ഡൗൺലോഡ്‌ ചെയ്യാൻ ഈ ലിങ്ക്‌ കാണുക


'ചുരം കടന്ന്‌ പാലക്കാടൻ കരിമ്പനകളിലേയ്ക്ക്‌ കാറ്റു വീശി . മാണിയന്റെ ചൂളം വിളിക്ക്‌ കാതോർത്ത്‌ മഴമേഘങ്ങൾ കിഴക്കൻമലകളിൽ യാത്രയ്ക്കൊരുങ്ങി .ഇനിയും കെടുതി പറ്റിയിട്ടില്ലാത്ത അകലങ്ങൾ തേടി യാത്ര തുടരുന്ന ക്ഷീണിതനായ പഥികൻ .


വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ അയാൾ കണ്ടു ഹൃദിസ്ഥമാക്കിയിയ ഇടത്താവളം.'ശകടങ്ങൾ അവസാനിക്കുകയും പാതകൾ തുടരുകയും ചെയ്യുമ്പോൾ വാഹനവും സഹയാത്രികരും വഴിയമ്പലവും എല്ലാം ചില മായക്കാഴ്ച്ചകളുടെ ഭാഗം മാത്രമാകുന്നു.അനന്തപഥങ്ങളിലൂടെയുള്ള യാത്രയാകട്ടെ ഒരു അനിവാര്യതയും. .


അസ്തമയം പൂത്ത താഴവര കണ്ട്‌ അതിശയിച്ചാഹ്ലാദിച്ച്‌ വേരുപിടിച്ചുപോയ ചേച്ചിയും

അനന്തപ്രയാണത്തിന്റെ മറ്റൊരിടവേളയിൽ വീണ്ടും കണ്ടുമുട്ടിയിട്ടും തിരിച്ചറിയാതെ പോയ അനിയത്തിയും എല്ലാം.

പുനർജനികൾ . വേദനയില്ലാത്ത ആസക്തിയില്ലാത്ത ആവർത്തനങ്ങൾ-


വീഡിയോ ഡൗൺലോഡ്‌ ചെയ്യാൻ ഈ ലിങ്ക്‌ കാണുക


18 comments:

 1. സ്മൃതികളിൽ കുറേ നേരം സ്വയം നഷ്ടമായി..

  ഇതിഹാസം ചെവിക്കൊണ്ട തലമുറ വളർന്ന കർമ്മഭൂമി.

  മാധവേത്തോ മുതുക്ക് താതാ എന്ന് പറഞ്ഞുകരയുന്ന അപ്പുക്കിളിയുടെ ശബ്ദവും കേട്ടു.. രവി ഉപേക്ഷിച്ച് പോയ, മന്ദാരങ്ങളുടെ ഇലകൾ ചേർത്ത് തുന്നിയ പുനർജ്ജനിയുടെ കൂടും കണ്ടു..
  നീലഞരമ്പുകാണിച്ച് ഒരു യാഗാശ്വത്തേ പോലെ ഖസാക്കിൽ പരിലസിച്ചവളുമൊത്ത് കഴിഞ്ഞ രാജാവിന്റെ പള്ളിയും അവിടെ പുകയുന്ന സാമ്പ്രാണിയുടെ സുഗന്ധവും അറിഞ്ഞു.

  ഒരാളെ മാത്രം കണ്ടില്ല.. ആമിനക്കുട്ടിയെ.. കൂട്ടത്തോടെ പാട്ടു പാടുന്ന ആ കുട്ടികളുടെ ശബ്ദത്തിനിടയിൽ കുഞ്ഞാമിനയുടെ ശബ്ദവും ഉണ്ടായിരുന്നോ?

  അഭിനന്ദനങ്ങൾ ജ്യോതി .. ഇനിയുമുണ്ടാകട്ടെ കഥകളുടെ കാണാപ്പുറങ്ങളിലേക്കുള്ള ഇത്തരം യാത്രകൾ

  നന്ദി

  ReplyDelete
 2. വാക്കുകളില്ല...
  അത്രയും മനോഹരം ജോതി
  ഈ യാത്ര തുടരുക

  ReplyDelete
 3. ദയവായി ടെമ്പ്ലേറ്റ് മാറ്റുക. വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്

  ReplyDelete
 4. ജ്യോതി,
  പുതിയൊരു മേച്ചിൽ പുറം കൂടി അല്ലേ.. ഓർക്കൂട്ടിൽ ഫോട്ടോസ് കണ്ടപ്പോളേ കരുതി എന്തെങ്കിലും വായനക്കാർക്കായി മാറ്റിവച്ചിട്ടുണ്ടാകുമെന്ന്.. ജ്യോതിസ് ഓൺലൈനിൽ വൈശാഖന്റെ കഥക്ക് തിരക്കഥ ഒരുക്കൈയപ്പോളേ ജ്യോതിയിലെ തിരക്കഥാകൃത്തിനെ തിരിച്ചറിഞ്ഞിരുന്നു.. ഇനിയിപ്പോൾ സിനിമ വഴി സീരിയലിലോ മറിച്ചോ ഒന്ന് പയറ്റികൂടെ..

  ReplyDelete
 5. വളരെ നന്നായി ചേച്ചീ..എന്റെ നാടൊക്കെ കണ്ടപ്പോള്‍ ഒരു സന്തോഷം

  ReplyDelete
 6. വല്ലാത്ത ഫീലിങ്.രണ്ട് പ്രാവശ്യം കണ്ടു ഞാന്‍.നന്നായിരിക്കുന്നു ചേച്ചീ...
  വിശദമായി കമന്‍റണമെന്നുണ്ട്.പിന്നെ വരാം.

  ReplyDelete
 7. azeezks@gmail.com

  ഹൃദയം പകര്‍ത്തുവാന്‍ ഉതകുന്ന വാക്കുകള്‍ എനിക്ക് കൈവശം ഇല്ലാത്തതുകൊണ്ട്
  പറഞ്ഞു അറിയിക്കുവാന്‍ കഴിയുന്നില്ല.
  ഇതുകണ്ടു ഈ ഹൈടെക് നഗരത്തില്‍ ഞാന്‍ പരിസരം മറന്നു ഇരുന്നുപോയി.
  കണ്ണീര്‍ പൊടിഞ്ഞു.സങ്കടം. നെഞ്ചില്‍ പറഞ്ഞു അറിയിക്കുവാന്‍ പറ്റാത്ത ഒരു ദുഃഖം തറഞ്ഞുകിടന്നു.
  നല്ല സംവിധാനം.
  നല്ല ഒന്നാന്തരം ഫോട്ടോഗ്രാഫി.
  നല്ല പശ്ചാത്തല സംഗീതം.
  വളരെ സൂതിംഗ് ആയ ഗസല്‍ പോലെ.
  കഥ പറയുന്ന സ്ത്രീയുടെ ശബ്ദം,ഭാവം ഒക്കെ പാകത്തിന്.
  ശാന്തമായ ശബ്ദം.
  എല്ലാവരും വളരെ സ്വാഭാവികം ആയി പറയുന്നു.
  ‌നുരുന്നിസയും പാത്ത ഉമ്മയും ഓര്മ പറയുമ്പോള്‍ നല്ല സന്തോഷം തോന്നി.
  മൈനൂനയെ കണ്ടു.കഥയില്‍ അവള്‍ തീണ്ടാരി പ്രായം ആയിരുന്നുവല്ലോ.
  ഓരോ ഷോട്ടും വളരെ ഗഹനമായ കാഴ്ചകള്‍ തരുന്നു. അത് ഹൃദയത്തില്‍ ബാക്കി ആക്കുന്നു.

  ഇതിഹാസത്തിന്റെ ശേഷിപ്പുകള്‍ ഒപ്പി എടുത്തു പുനര്‍ജനിപ്പിച്ച എല്ലാ മഹത്മാക്കള്‍ക്കും എന്റെ നന്ദി.
  കാറ്റ്പണിത മിനാരങ്ങളും തങ്ങമ്മാരെ അടക്കം ചെയ്ത മണ്ണും പതിനായിരം കൊല്ലത്തെ ഓര്‍മയുള്ള ലോഹക്കല്ലുകളും കണ്ടപ്പോള്‍ എനിക്ക് ഒരു സുഫി തീര്‍ഥാടനം." അല്ലഹ് തിരുപേരും, സ്തുതിയും സലാത് ... അആലം ഉടയോവാന്‍" എന്ന opening ബൈത് കേട്ടപ്പോള്‍ എന്റെ ബല്ലുമ്മയെ ഓര്മവന്നു. ഞങ്ങളെയൊക്കെ സന്ധ്യക്ക്‌ ഇഫിരീത്തിന്റെ മണം അടിക്കാതെ അവരാണ് ഞങ്ങള്‍ കുഞ്ഞുങ്ങളെ കാത്തത്.
  ഇന്നിപ്പോള്‍ modernist മുസ്ലിങ്ങള്‍ ഈ മാല ഹറാം ആക്കിയിരിക്കുകയാണ്.

  കൂമന്‍കാവിലെ അവസാന ഷോട്ടുകളും വ്യത്യസ്ത ‍ ‍ സംഗീതവും മനോഹരം.
  ഓര്മ പങ്കിട്ട എല്ലാവര്ക്കും നന്ദി.
  തിരക്കഥ കാരിക്ക് നന്ദി.

  എന്തിനുവേണ്ടി ദുഖിക്കുന്നു എന്നറിയാത്ത ഒരു ദുഃഖം ബാക്കിയായി.
  അപ്പുകിളിയെ കാണാന്‍ കഴിഞ്ഞില്ല .അതില്‍ വിഷമം ഉണ്ട്.
  കുട്ടികളെ കൊണ്ടു ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുതിയ വിദ്യാഭ്യാസ പാട്ട് പാടിച്ചത്‌ മാത്രമേ അല്പം ചേര്‍ച്ചക്കുറവുള്ളു.
  ഇതിഹാസത്തിന്റെ ശേഷിപ്പുകാര്‍ക്ക് എന്റെയും കര്‍പൂരാരതി.

  ReplyDelete
 8. ജ്യോതിയേച്ചിക്ക്,
  താമസിച്ചു അഭിപ്രായം പറയേണ്ടി വന്നതില്‍ അടിയന്‍ സദയം മാപ്പ് ചോദിച്ചു കൊള്ളുന്നു. മുറിയിലെ നെറ്റ് കണക്ഷന്‍ പോയതിനാലാണു്‌ അപ്രകാരം സംഭവിച്ചത്.താങ്കളുടെ അദ്ധ്വാനവും , ആത്മാര്‍ത്ഥതയും ഇതില്‍ വളരെ വ്യക്തമായി കാണാം .ഖസാക്കിലെ ശേഷിപ്പുകളെ നേരില്‍ കാണുവാനും ആ മണ്ണും പനയുമൊക്കെ എന്നില്‍ ഉണര്‍ത്തിയ ആനന്ദലബ്ദ്ധി പറഞ്ഞറിയിക്കാന്‍ പറ്റാവുന്നതിലും അപ്പുറം ആണു്‌ ചേച്ചി.പ്രത്യേകിച്ച് കോണ്‍ക്രീറ്റ് വനത്തിലിരുന്നു കാണുമ്പോള്‍ അറിയാതെ മനസ്സ് പാലക്കാടന്‍ ചുരങ്ങളിലൂടെ സഞ്ചരിച്ചു .പാലപൂത്തമണവും ,വൈക്കോലിന്റെ ഗന്ധവും കാറ്റ് കൊണ്ടു തന്നു ചേച്ചി.താങ്കളുടെ വിവരണവും തിരക്കഥയും മനോഹരമായിരിക്കുന്നു .ഇനിയും ഇതുപോലെ മറ്റൊരു കഥയുമായി താങ്കള്‍ വരുമെന്ന് ഞാന്‍ കരുതുന്നു.ശ്രീ എം ടി യുടെ കഥമണ്ഡലത്തില്‍ നിന്നും അടര്‍ത്തിയ ഒരേട് കാണാന്‍ കൊതിയാവുന്നു ചേച്ചി...അതില്‍ അദ്ദേഹത്തിന്റെ പരിചിത കഥാപാത്രങ്ങളാണല്ലോ..സ്വന്തകാരെപറ്റി കഥയെഴുതുന്നു എന്നത് അദ്ദേഹത്തെപറ്റിയുള്ള പരാതിയെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്.നന്ദി!

  ReplyDelete
 9. ആശംസകൾ . ഒരുപാട്

  ReplyDelete
 10. ജ്യോതി...
  യാത്ര മനോഹരം..

  ReplyDelete
 11. എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.

  ReplyDelete
 12. തിരുശേഷിപ്പുകള്‍ ഹൃദയത്തിലേറ്റു വാങ്ങുന്നു
  :-)

  ReplyDelete
 13. ഇനിയുമിനിയും ഉയരങ്ങളില്‍ എത്തിപ്പെടട്ടെ.

  ReplyDelete
 14. came here thru manoraj-coming here for the first time... c u again...

  ReplyDelete
 15. വളരെ നന്നായി ചേച്ചീ..

  ReplyDelete
 16. Video kandilla. Photos nannayittundu. Ithupole orennam njaanum recent aayi post cheythirunnu.
  http://ramavicharam.blogspot.com/2010/06/blog-post_04.html

  ReplyDelete