Thursday, March 8, 2012

ഞാന്‍ (വെറും) പെണ്ണ് !

ഇത് ആണുലകം
(തലമുതല്‍ വാലറ്റവും )
ഞാന്‍ പെണ്ണ് .
(എത്ര സരളം !)
എന്നെ നോക്കുകയോ ?
(ശാന്തം, പാപം ! മുഖവിരികളിടുക )
എന്നെ കേള്‍ക്കുകയോ?
(വശ്യം!വായ മൂടുക)
ഞാന്‍ ചിന്തിയ്ക്കുകയോ?
(അപരാധം !വിദ്യ വിലക്കുക)

സഹിയ്ക്കണം.
(ആവലാതിയരുത്‌ )
മരിയ്ക്കണം .
(വേവലാതിയും)

(എന്നാലോ)
ദേവസന്നിധി എത്തുമെന്ന് !
വെണ്‍ശില പോലൊരു മേഘതല്പത്തില്‍
എന്നെക്കിടത്തുമെന്ന് !
(ഉടുപുടയില്ലാതെ)
പുരുഷശ്രേഷ്ഠന്മാര്‍ക്ക്
(സദാചാരനിഷ്ഠരായ )
ചാറു നിറഞ്ഞ മുന്തിരി
(സുവര്‍ണ്ണ ഝഷകത്തിലാണേ)
ഊട്ടി രസിക്കാമെന്ന് !
പാട്ടും മൂളാമെന്ന് !



It's a Man's World, To the End of the End
--------------------------------------------------— Sholeh Wolpé

I am a woman. Simply.

To look at me is a sin —
I must be veiled.

To hear my voice is a temptation
that must be hushed.

For me to think is a crime
so I must not be schooled.

I am to bear it all
and die quietly, without complaint.

Only then can I be admitted to the court of God
where I must repose naked on a marble cloud
feed virtuous men succulent grapes
pour them wine from golden vats
and murmur songs of love…

No comments:

Post a Comment