Friday, July 11, 2014
അധിശോഷണം
ഇരുട്ടിൽ
നിശ്ശബ്ദത പൂരിതമാക്കിയ അറയിൽ
നിശ്ചലമായ നൂലിൽ കൊരുത്തിട്ട
രണ്ടു മൌനപ്പരലുകൾ.
തറയുംമേൽത്തട്ടും തുളച്ച്
ആകാശത്തിനു പിന്തിരിഞ്ഞ്
ഭൂഗുരുതയ്ക്ക് എതിരേ
ശൂന്യ പ്രപഞ്ചം ഞെരുക്കി
വളരുന്നു
കാലം
ഒരൊറ്റപ്പരലായി
അവയെച്ചേർക്കുന്നു
അവയിൽച്ചേരുന്നു
1 comment:
ajith
July 12, 2014 at 12:15 PM
നന്നായിട്ടുണ്ട്
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്
ReplyDelete