അന്നൊക്കെ വിശന്നാൽ
ഉച്ചത്തിൽ ഒരു ചിണുക്കം മതി
ചുണ്ടിന്റെ ഇളം ചുവപ്പിൽ തൊടുക്കുന്ന
കറുത്തപഴത്തിൽ ഇനിപ്പു പൊടിക്കുമായിരുന്നു
തീറ്റിപ്പണ്ടം കണ്ടാൽ
മൂളിക്കുതിക്കാൻ ഒന്നാഞ്ഞാൽ മതി
കുഞ്ഞിവയറ്റിൽ മാമം നിറയുമായിരുന്നു
‘മം’ എന്നു ചൂണ്ടിപ്പറഞ്ഞ നാൾ
വീട്ടിൽ ഉത്സവമായിരുന്നു
ചേലത്തുമ്പിൽ പിടിച്ചു
മാമം എന്നൊരു മുദ്രാവാക്യം മുട്ടിലിഴഞ്ഞപ്പോൾ
വിളമ്പുകിണ്ണത്തിൽ പുഞ്ചിരിപ്പാപ്പം ആവിപറത്തി
ചിണുക്കം, മൂളക്കം ,കുതിപ്പ് ,മുദ്രാവാക്യം
*ജഗൻമനോരമ്യങ്ങളിലേയ്ക്കുള്ള
സർവനാമങ്ങളുടെ
വ്യാകരണപ്പടി കയറുകയാണവൾ
* ഇടശ്ശേരിക്ക്
No comments:
Post a Comment