Wednesday, July 25, 2018

. 'മെ'യിലാട്ടം



എഴുത്തുപെട്ടി നിറഞ്ഞുകഴിഞ്ഞു
വഴിയാൻ വഴിയില്ല

അകത്തുകയറാൻ പഴുതെങ്ങാൻ?

പുതുമെയിലുകൾ പരതുന്നു

ഇടയ്ക്കു ചിലനാളൊറ്റക്കേറെ

മടുപ്പിലാവുമ്പോൾ

തുറക്കുമീബോക്-

സെടുക്കുമോർമ്മകൾ

തിരക്കിലാവും ഞാൻ

ഒരൊറ്റ മെയിലും തേടിപ്പിന്നിൽ

മറിച്ചു പോകും ഞാൻ

ഒരുഫോൾഡറിലും സൂക്ഷിക്കാതൊരു

ലേബൽ നൽകാതെ

ഒരു സ്റ്റാർമാർക്കും കൊടാതെയെന്നാൽ

ഒരു'കത്ത'തു തപ്പി

ഒരുകു,ത്തൊരുവാക്കൊ,രുവരി,

പേജുകൾ നിറച്ച പ്രണയങ്ങൾ

നൊസ്റ്റിയടിച്ചു മരിച്ചുംകൊന്നും

ചിലചങ്ങാത്തങ്ങൾ

പരിഭവമെഴുതിപ്പെയ്യും മഴകൾ


സ്വന്തം
,രക്തങ്ങൾ

സ്പാമായ് ലേബൽ ചെയ്തവ

ട്രാഷിൽ തള്ളാൻ മാറ്റിയവ

തേടിയതൊക്കെച്ചൂണ്ടിക്കാട്ടും-

ബ്ബിസിനസ് ദല്ലാളർ

പബ്ലിക്കേഷനുമുന്നേപുസ്തക

വില്പനചെയ്യുന്നോർ

പബ്ലിക്കായ് പ്പലവേണ്ടാതനവും

ഫോർവേഡ് ചെയ്യുന്നോർ

തിരഞ്ഞുപോകെപ്പലതുംകാണും

തിരിഞ്ഞു പരതും ഞാൻ

മടുപ്പുമാറ്റുന്നാമെയിൽതേടി

മടുത്തുപോവുംഞാൻ

മെയിലുകൾ മൊത്തം തടുത്തുകൂട്ടി-

ച്ചവറിൽതള്ളും ഞാൻ !

 


No comments:

Post a Comment