Sunday, March 1, 2020

ജംബൂക: ഉവാച

എത്തുന്ന കൊമ്പാണെങ്കിലും

കയ്പൻ മുന്തിരി

പണ്ടേ മണത്തറിഞ്ഞതാണ്

അങ്ങനെ പിന്തിരിഞ്ഞതുമാണ്

വിശപ്പ്,


നിരാശ,

 
കിട്ടാമുന്തിരി പുളിക്കു'മെന്ന

ഗുണപാഠഅപകീർത്തി

ഒക്കെയും

പഞ്ചതന്ത്രന്റെ സഹസ്രതന്ത്രങ്ങൾ

കഥയായ കഥയ്ക്കൊക്കെ

ഗുണപാഠം  എന്നശാഠ്യം .

ഒരു പാഠവുമില്ലാതേയും

കഥകൾവേണ്ടേ ?

സൂത്രങ്ങൾ(സത്യവും)

നാലാളറിയണ്ടേ?

 

 

No comments:

Post a Comment