പ്രായം പറയരുത്
കുറത്തിക്കൂട്ടം
ലക്ഷണം നിരത്തും
കിടന്നുപോകരുത്
കൊതുകുപട
നിമിത്തം മൂളും
വീഴുമെന്നായാൽ
ഉള്ളൂക്കുമുറുകെപ്പിടിച്ച്
ഉള്ളത്രയും ഉഷാറോടെ
കണ്ണുകെട്ടി
കാതടച്ച്
മിണ്ടാതെ മിണ്ടാതെ
ഊർന്നൂർന്നു പോവുക
അടയ്ക്കാൻ മറന്ന
ആദ്യത്തെ വേലിപ്പൊത്തു നൂണ്
വെളുപ്പും വാസനയും തെഴുത്ത
പഴയ
പൂവരമ്പിലേയ്ക്കു പാറുക
തുള്ളിത്തുള്ളി
നിറയുക
മടുത്താൽ
വഴിയറ്റം
ഊഞ്ഞാൽക്കൊമ്പിൽ
പുറപ്പാടിന്റെ പൊറുതികേടിൽ
ഉലയുന്ന
പൂവള്ളിയിൽ
ആഞ്ഞെത്തി
ആകാശം തുളയ്ക്കുക
മറയുക. !
No comments:
Post a Comment