മർമ്മരം, മുഴക്കങ്ങൾ .
തെളിഞ്ഞും മാഞ്ഞും പെയ്യും
തിരിയാ മൂളക്കങ്ങൾ
നിശ്ശബ്ദനിശ്വാസങ്ങൾ
കച്ചുപോകുന്നു നാവ്
ഉച്ചിതൊട്ടുള്ളം കാലും
പൊള്ളി വിങ്ങുന്നു കോശം
കമ്പനം തുടങ്ങുന്നു.
തൊണ്ടയോ പെരുക്കുന്നു
തീദാഹം കൺപോളകൾ
കനമേറ്റുന്നു കടും -
നിറങ്ങൾ മെനയുന്നു .
കാറ്റിന്റെ കൈ പായുമ്പോൾ
വിറയുന്നസ്വാസ്ഥ്യമു-
ണ്ടുച്ഛ്വാസവേഗങ്ങളിൽ
പ്രാവുണ്ട് കുറുകുന്നു .
കിനാവിലെന്നോ കരം
കവിളിൽ തലോടുന്നു
വരണ്ട നെറ്റിത്തട്ടിൽ
ചുണ്ടുകൾ ! കുളിരുന്നു
അഴിയുന്നെല്ലാം മെല്ലെ .
പടരുന്നേതോ രാഗം
ശ്രുതിശുദ്ധമായ് താള-
ബദ്ധമായ്! കവിതയായ്
ലേപനസുഗന്ധങ്ങൾ
വിയർപ്പിൻ രുചിലീനം
ആയതി ചുരുങ്ങുന്നു
സാവധാനമായ് ...നിദ്ര !
No comments:
Post a Comment