.
എല്ലാരും പറയുന്നുണ്ട്
കരയുന്നുണ്ട്
ആരും കേൾക്കുന്നില്ലല്ലോ
കേൾക്കാതെ
എങ്ങനെ
നോക്കാൻ,
കാണാൻ!
ക്രമേണ
ചുണ്ടനക്കങ്ങൾ നിൽക്കുമായിരിക്കും
അപ്പോൾ ,
അപ്പോഴെങ്കിലും
കേൾവിയുടെ ദൈവമേ
എന്റെ
രുചിയും
മണവുമെങ്കിലും
തിരികെത്തരാൻ
നിന്റെ
കൂട്ടരോട് പറയണം
പിന്നെ
സ്പര്ശിനികളും.
ഇരുട്ടിൽ
നിശ്ശബ്ദതയിൽ
മണംപിടിച്ചെത്തി
നക്കിത്തോർത്തി
അവരുടെ
മരവിപ്പുകളിൽ
തൊട്ടുണരണം
ഒരിക്കൽ
മാത്രം
കേൾക്കണം
കാണണം
പറയണം
പിന്നെ
പറഞ്ഞുകൊണ്ടേയിരിക്കണം.
മിണ്ടാതെ....
No comments:
Post a Comment