Friday, February 12, 2021

വെളിച്ചം കാണാതെ പോയ ഒരു തുണ്ടുകവിതയേക്കുറിച്ച്

 

തീക്ഷ്ണവിരസങ്ങൾ

മാംസബദ്ധാത്മീയങ്ങൾ

ചന്ദ്രികാദി ശകുന്തളമാർ 

ലീലസീതരാധമാർ

റാണിയും നളിനിയും

വാസവദത്തയും.

സ്വാർത്ഥങ്ങൾ

ഏകപക്ഷീയങ്ങൾ

പെരും നുണകൾ

സാദാ ഏഷണിപ്പേച്ചുകൾ.

 

ഓർമകളെ തടുത്തുകൂട്ടി

ഓരോ പ്രേമത്തിനോരോ തുണ്ടെന്നു

പാകം നോക്കിപ്പകുത്ത്

എഴുതിയ ആത്മകാവ്യമാണ്.

ഹൃദയത്തിൽ നിന്നും 

അതത് മേൽവിലാസം 

പകർത്തെഴുതിപ്പൊതിഞ്ഞു 

തപ്പാലാപ്പീസ് 

പരതിയിറങ്ങവേ

തിരയടിക്കുന്നു കടൽ 

വീട്ടു ചുമരിൽ.

മുന്നിൽ

നങ്കൂരമിടുന്നൊരു ചരക്കുകപ്പൽ 

കരയിറങ്ങുന്നു

മുണ്ടും മടക്കിക്കുത്തിയ

പ്രണയ മഹാകാവ്യം.


 


1 comment:

  1. കവിത മനോഹരം പക്ഷെ കൂടുതൽ ആഴത്തിൽ  മനസ്സിലാക്കനുള്ള കഴിവ് കുറവാണ് എനിക്ക് കേട്ടോ. വീണ്ടും വരാം. അഭിനന്ദനങ്ങൾ...ആശംസകളോടെ...

    ReplyDelete