Tuesday, April 13, 2021

കൊന്നമരത്തെക്കുറിച്ച്..

 


കണ്ടോ പെണ്ണിൻ കാട്ടായം!

കണ്ടവർ മൂക്കിൽ വിരൽ വെച്ചൂ.

മങ്ങലനാളിങ്ങെത്തും മുന്നേ

നല്ലൊരു ചേലയുടുത്തു മുഷിച്ചു

പൊന്നുമുഴുക്കെയണിഞ്ഞോൾ വിലസി

കാറ്റിനു സ്വല്പം

മഴയ്ക്കൊരല്പം

മരങ്ങൾ ചാടും  പിള്ളേർക്കല്പം

ഒക്കെ ഞെളിഞ്ഞു  കളഞ്ഞൂ  പെണ്ണ്.

പടിയ്ക്കലെത്തീ കല്യാണം

മൂളിക്കാതിയ്ക്കതുവേണം

 

പുലരിയുണർന്നൂ ,പെണ്ണവളോ

പന്തലിൽ നിന്നൂ നന്നായി

കണ്ടവർ പിന്നെയുമന്തിച്ചു

കാതിലിതെന്തൊരു പത്രാസ് !

പണ്ടപ്പെട്ടിക്കൊരുമുക്കിൽ

പച്ചത്തുണ്ടൊരുവില്ലീസിൽ

തിരണ്ടകാലത്തമ്മായി

പൊതിഞ്ഞുനല്കിയ പൂഞാത്ത്.

(സുഗതകുമാരിക്ക്)

No comments:

Post a Comment