Wednesday, August 4, 2021

കെട്ടുപാട്

 

കെട്ടുപാട്

വിളക്കിയാൽ വിളങ്ങാത്ത  

മുറുക്കിയാൽ  മുറുകാത്ത   

തിരുകിയാൽ  ഇറുകാത്ത 

പകരമൊന്നു കിട്ടാത്ത   

ഇനി ഉണ്ടോ എന്നറിയാത്ത   

എന്തെങ്കിലും  

എന്ന് ചേരാത്ത 

മറച്ചിട്ടും എറിക്കുന്ന 

അവയവം പോലെ 

തുന്നുംതോറും കീറുന്ന

ജാക്കറ്റിന്റെ    

കക്ഷം പോലെ 

വെച്ചാൽ  മുഴപ്പ് 

എടുത്താൽ  വിടവ്

എന്ന് ലജ്ജിപ്പിച്ച് 

ശ്ലീലം പഴകാത്ത  വാക്കേ...

 

ഉടലിനു വേണ്ടാത്ത  നിന്നെ

വെറുതെ കളയാൻ ,

തറയിൽ തൂകാൻ 

വയ്യ   

 

നിന്റെയിടം  

നിനക്കൊത്ത   

ഇരിപ്പിടം 

വേറെ

 

കടിയന്മാരെ  വരുത്തിക്കൊത്തിച്ചും 

പുളിയന്മാരെ  

ആപാദം മധുരിപ്പിച്ചും 

അവിടെ  കൂടുക   

കവിതയുടെ  

കെടാത്ത  പാടായി  

തലക്കെട്ടിൽ തന്നെ.


No comments:

Post a Comment