അടുപ്പിൽ നിന്നും
പൊന്തിയ വാസനക്ക്
വറുത്തരച്ചൊരു
കാല്പനികച്ചുവ.
അടപ്പുതുറന്നുവരുന്നു
അകത്തെ ഇടിക്കുടുക്കം.
കുറുകിക്കുറുകി
കുക്കറിൽത്തോരുന്നു
അന്തിത്തുലാമഴ.
മാനത്ത്
കൂവിത്തീരുന്നു
പൂടപറിഞ്ഞൊരു
കൊക്കരക്കോ....
No comments:
Post a Comment