Friday, October 14, 2022

മണ്ണ്

 


വെയിലത്ത് പൊരിഞ്ഞും

മഴയത്ത് കുതിർന്നും 

വിതയ്ക്ക് മലർന്നും

വീണതൊക്കെ  മുളച്ചെന്നും

കുരുത്തതൊക്കെ തളിർത്തെന്നും

വളർന്നതൊക്കെ 

കതിർത്തെന്നും 

മേനി(നൂറ് )നടിച്ചവളേ

പട്ടതും പേടും 

പൂഴ്ത്തിയും പുതച്ചും

പശിമ വെടിഞ്ഞവളേ 

നിനക്ക് വേണ്ടത്

ഒരിടവിള 


കതിരും പതിരും 

ഉഴുതുചേർന്നു

വളം കൂറ്റുന്ന 

ഇടവേള

No comments:

Post a Comment