Saturday, October 15, 2022

പൊരുൾ

 ഒന്നുമില്ല ഒന്നുമില്ല ഒന്നുമില്ല എന്ന്

 ഉള്ളതിനും

ഉണ്ടെന്ന് അറിയുന്നതിനും

ഉറപ്പുള്ളതിനും

ഉണ്ടോ എന്നറിയില്ലെന്നും

ഇല്ലെന്നും

ഇല്ലെന്നുറപ്പെന്നും 

അവളവളോട് ആവർത്തിച്ചാ.......,.വർത്തിച്ചുറപ്പിച്ച്

വിഷാദം പുതച്ചിരിക്കുന്നവളുടെ 

സന്തോഷമാണ്

സന്തോഷം

No comments:

Post a Comment