Wednesday, November 2, 2022

സമാനം

ഉഴലുക എന്നത് അനുഭവിച്ചി ട്ടുണ്ടോ ?
 പ്രായലിംഗഭേദങ്ങളില്ലാതെ 
ആള,ർത്ഥ,ദേശ,കാലങ്ങളില്ലാതെ 
 ഇരട്ടിക്കിരട്ടിയായി 
 അർത്ഥഗാഢമായി 
വാക്ക് ആത്മാവിനെ അനുഭവിക്കുന്നതറിഞ്ഞിട്ടുണ്ടോ? 

എന്തിനെന്നും 
എന്തിൽ നിന്നെന്നും 
എങ്ങോട്ടെന്നും അറിയാതെ 
എതെല്ലാമോ വാതിലുകളിൽ മുട്ടി 
ഊർന്നൂർന്നിരുന്നുപോയിട്ടുണ്ടോ? 
ഉണ്ടാവണം.... 
ഇല്ലെങ്കിൽ
 തുറക്കാത്ത ഓരോന്നിൻ്റെയും 
മറുവശത്തുയർന്ന 
 മുട്ടിയൊലിച്ചുകട്ടച്ച 
 വേറിട്ടൊരു ചോരവാടയിൽ 
 എൻ്റെ നെറുക 
 പിന്നേയും ചാലിടുന്നതെങ്ങനെ !!!

2 comments: