തള്ളുന്നു ചിലർ
തല്ലു കൊടുപ്പോർ
വാങ്ങി മടിക്കുത്തിൽ
സൂക്ഷിപ്പോർ
പള്ളു പറഞ്ഞു നടപ്പവർ
വെറുതെ തുള്ളിപ്പിച്ചും
തുള്ളിയുമങ്ങനെ
ചെണ്ടക്കാരും ശണ്ഠക്കാരും
ഇല്ലാക്കളരിയ്ക്കാശാൻമാരും
നെഞ്ച് നിരങ്ങും ശിഷ്യന്മാരും
ദൂഷണർ പോഷണർ
പാഷാണത്തിൽ കൃമികൾ
ചിലചില വേലകളില്ലാവെടികൾ
ഒക്കെക്കണ്ടും കേട്ടുരസിച്ചും
സ്വന്തം ചുണ്ടിൻ കോണിൽ
ചിരികൾ പൂഴ്ത്തിയുമിങ്ങനെയങ്ങനെ
മിണ്ടാതെ തിരിയുന്നോ
കവിതേ?
No comments:
Post a Comment