കള്ളിയാണ്.
കറുപ്പിനൊപ്പം
പമ്മിയെത്തി
കാത്തുവെച്ച
സന്തോഷപ്പകലിനെ
പകലിന്റെ തെളിച്ചത്തിനെ
തെളിച്ചത്തിന്റെ ഇത്തിരിപ്പാലിനെ
നക്കിത്തോർത്തും
തട്ടിമറിക്കും
പാത്രമുടയ്ക്കും
ചില്ലുകോർത്ത
കാലടിയുടെ
ചോരച്ചാലിൽ
നാളെ
പിന്നെയും
വെളിച്ചം മുളയ്ക്കുമായിരിക്കും
No comments:
Post a Comment