കടലിന്റെ പകല്‍വാര്‍പ്പ്
നിഴലുകളെക്കൊണ്ടും
കുതിരകളെക്കൊണ്ടും

പീലികള്‍ കൊണ്ടും
അന്തരീക്ഷത്തില്‍
കടലിന്റെ പകല്‍വാര്‍പ്പ്
പുഷ്പത്തിനും മൃഗത്തിനുമിടയില്‍
മെഡുസയേപ്പോലെ തെന്നിപ്പോകുന്ന
എന്റെ നിദ്രാടകച്ചുവടുകള്‍ .
എന്റെയറയുടെ സമഘനതയില്‍
കടലിന്റെ പകല്‍വാര്‍പ്പ്
കടലില്‍
കടലിന്റെ പകല്‍വാര്‍പ്പ്.
പകലേറ്റം.
തിരനുരമുകളില്‍
മേഘങ്ങള്‍ക്കുമുയരെ
വളഞ്ഞും പുളഞ്ഞും
അപ്രത്യക്ഷമാവുന്ന
കടല്‍കൊക്കുകളായി
എന്റെ ചേഷ്ടകള്‍
ഇങ്ക്‌ളീഷ് പരിഭാഷ ഇവിടെ
ബീച്ച് -Beech-Sophia de Mello Breyner Andresen
വീശിയ കാറ്റില്‍ പൈന്‍മരങ്ങള്‍ ഞരങ്ങി
സൂര്യതാഡനമേറ്റ്
മണ്ണിനുമേല്‍ കല്ലുകള്‍ എരിഞ്ഞു
ഉപ്പില്‍പൊതിഞ്ഞ ,
മത്സ്യതേജസ്സുള്ള
വിചിത്രരൂപികളായ സമുദ്രദേവന്‍മാര്‍
ഭൂമിയുടെ വിളുമ്പില്‍
ഉലാത്താനിറങ്ങി .
വെളിച്ചത്തിനെതിരേ

കാട്ടുപറവകള്‍ പൊടുന്നനെ
കല്ലുകളെന്നപോലെ ചുഴറ്റിയെറിയപ്പെട്ടു .
ശകലിതമായി ഉയര്‍ന്ന
അവയുടെ ഉടലുകള്‍ ശുന്യതയെടുത്തു .
ശിരോപ്രഹരത്താല്‍
വെളിച്ചത്തെ ഇടിച്ചുടക്കാന്‍ നോക്കിയ
തിരകളുടെ നെറ്റിത്തടം
ജലച്ചുരുളുകളാല്‍ അലംകൃതമായി .
പാമരങ്ങളൂടെ
പൌരാണികമായ ഗൃഹാതുരത
പൈനുകളെ ആലോലമാട്ടി.