Wednesday, September 5, 2012

കതകതയമ്മേ,കാനത്തമ്മേ..

ഇതൊരു പഴം പാട്ട് ... 

നെമ്മണി പെറ്‌ക്കീ
പാക്കഞ്ഞിവെച്ചൂ
പാക്കഞ്ഞി കുടിക്കാൻ
എലക്കുപോയീ
എലേലൊരൂ
കാട്ടംകണ്ടൂ
കാട്ടം കഴ്കാൻ
തോട്ടീപ്പോയീ
തോട്ടീലൊരൂ
വാളേക്കണ്ടൂ
വാളേപ്പിടിയ്ക്കാൻ
വലയ്ക്കുപോയീ
വലേലൊരൂ
ഊനം കണ്ടൂ
ഊനംതുന്നാൻ
തൂശിയ്ക്കുപോയീ
തൂശീം തട്ടാനും
പറന്നുപോയീ.............  


ഇതു പുതിയ  പാട്ട്  ...

കൈതേടെ മുള്ളേ
കണ്ടല്ക്കാടേ
നീറ്റിലെ മീനേ
നീര്‍ക്കോലിപ്പാമ്പേ
കാട്ടിലെ മയിലേ
കാണാത്ത കുയിലേ
തട്ടാനെട്ത്തൂ
തത്തമ്മക്കുഞ്ഞേ?

തട്ടാനൊരുത്തന്‍
തൂശീമ്മേക്കേറി
തമ്പ്രാമ്പടിക്കല്‍
കുമ്പിട്ടുംചെന്നേ..
കുമ്പിട്ട തട്ടാന്‍
കുന്നോളം പൊന്ന് 
പൊന്‍ ത്ലാസ്സുംകൊണ്ട്
തൂക്കീറ്റും നിന്നേ

പൊന്നൊക്കെതൂക്ക്യേപ്പോ
പശി വന്ന്മുട്ട്യേ
കഞ്ഞ്യോള്ളംപാര്‍ന്നിറ്റ്
കുമ്പിള് വേണ്ടീറ്റ്
പ്ലാവെല തപ്പ്യെപ്പോ 
മരമില്ലപോലും
മണ്ണില്ലപോലും
കഞ്ഞീലൊക്കീം
നഞ്ഞുകലങ്ങീ   
തോട്ട്വോള്ളത്തില്
കാട്ടം കലങ്ങീ
കാടായകാടൊക്കെ
കത്തീറ്റും പോയി
ഊനങ്ങളൊക്കീം
തുന്നാണ്ടും പോയി
മാനത്ത്‌ തൊളയൊക്കെ
തൊറന്നിറ്റും പോയി
മണ്ണിലെയൂറ്റൊക്കെ
തൊരന്നിറ്റുംപോയി .
കതകതയമ്മേ കാനത്തമ്മേ
തട്ടാനു പശിക്ക്മ്പം
പൊന്നിന്റെ കഞ്ഞ്യാ?
തട്ടാത്തി കുളിക്കണ
പൊന്നിന്റെ തണ്ണ്യാ?
കുട്യോള് തൂറ്റ്യാ
പൊന്നിന്റെ പൊഴയാ?
പൊന്നിന്റെ തൂശി
കണ്ണ്മ്മേ കുത്ത്യാ
കണ്ണ്ന്ന് വരണത്
പൊന്നിന്റെ ചോര്യാ?