Thursday, November 15, 2012
തിരിച്ചറിവ്
ഒടിഞ്ഞാലോ
എന്നു ഭയന്നാണ്
വളഞ്ഞുകൊടുത്തത്
എന്നിട്ടും
എത്തിപ്പിടിയ്ക്കില്ല
എന്നായപ്പോഴാണ്
തറയോളം പടിഞ്ഞുകൊടുത്തത്
വാനോളം വളരട്ടെ
എന്ന് വളമായലിഞ്ഞത്
കഷ്ടമേ ,യിക്കളമേനിക്കല്ലോ
ഞാന്‍ നൂറുമേനി കിനാക്കണ്ടത്!
Newer Post
Older Post
Home