ഞാന്‍ മരിച്ചാല്‍ ,പ്രിയനേ
എനിക്കായി ശോകഗീതങ്ങള്‍ പാടരുത്
എന്റെ തലയ്ക്കല്‍ പനിനീര് പടര്‍ത്തരുത്
തണല്‍മരം വെയ്ക്കരുത് .
എനിക്കുമേല്‍
മഞ്ഞും മഴയും ഈറനാക്കിയ
പുല്‍നാമ്പാവുക
ആവുമെന്കില്‍
എന്നെ ഓര്‍ക്കുക
ആവുമെങ്കില്‍ ...
മറക്കുക .
മുകളിലെ നിഴല്‍ രൂപങ്ങള്‍ ഞാന്‍ കണ്ടെന്നുവരില്ല
ജലപ്പെയ്ത്തുകള്‍ ഞാന്‍ അറിഞ്ഞെന്നുവരില്ല
മുറിവേറ്റെമട്ടില്‍ പാടുന്ന
വാനമ്പാടിയെ ഞാന്‍ കേട്ടെന്നു വരില്ല
ഉദിക്കാത്ത , അസ്തമിയ്ക്കാത്ത
സായാഹ്നവെളിച്ചതില്‍ കുളിച്ച
കിനാവുപോലങ്ങനെ
ആനന്ദം നിറയ്ക്കുന്ന ഓരോര്‍മ്മ,
ഒരു മറവി..
അതാവും ഞാന്‍.
എനിക്കായി ശോകഗീതങ്ങള്‍ പാടരുത്
എന്റെ തലയ്ക്കല്‍ പനിനീര് പടര്‍ത്തരുത്
തണല്‍മരം വെയ്ക്കരുത് .
എനിക്കുമേല്‍
മഞ്ഞും മഴയും ഈറനാക്കിയ
പുല്‍നാമ്പാവുക
ആവുമെന്കില്‍
എന്നെ ഓര്‍ക്കുക
ആവുമെങ്കില്‍ ...
മറക്കുക .
മുകളിലെ നിഴല്‍ രൂപങ്ങള്‍ ഞാന്‍ കണ്ടെന്നുവരില്ല
ജലപ്പെയ്ത്തുകള്‍ ഞാന്‍ അറിഞ്ഞെന്നുവരില്ല
മുറിവേറ്റെമട്ടില്‍ പാടുന്ന
വാനമ്പാടിയെ ഞാന്‍ കേട്ടെന്നു വരില്ല
ഉദിക്കാത്ത , അസ്തമിയ്ക്കാത്ത
സായാഹ്നവെളിച്ചതില്‍ കുളിച്ച
കിനാവുപോലങ്ങനെ
ആനന്ദം നിറയ്ക്കുന്ന ഓരോര്‍മ്മ,
ഒരു മറവി..
അതാവും ഞാന്‍.