Monday, June 30, 2014

വർണ്ണശാസ്ത്രം


വരണ്ട്
പുകഞ്ഞ്
ഇരുണ്ട്
കരിഞ്ഞ്ചുവന്ന്
വിളർത്ത്
മഞ്ഞിച്ചും
പച്ചച്ചും
പൂത്തും
കായ്ച്ചും കൊഴിഞ്ഞും
പഴുത്തും
പുഴുത്തും
നാറിയും
നീറിയും
എനിക്കൊത്ത്
മാറിമാറി
അത്രമേൽ
ഞാനാവുന്ന
ഓന്തേ !
 
എന്റെ വീടേ...

3 comments:

  1. തനിനിറമെന്ത്!

    ReplyDelete
  2. വീട്ടിലുള്ളവര്‍ക്കൊത്തു വീടിന്‍റെ നിറം മാറും.ചേച്ചി അതു പറഞ്ഞരീതി രസകരം!

    ReplyDelete