Sunday, October 4, 2015

പ്രതിമകളും രാജകുമാരിമാരും


പ്രേമിച്ച
ദൈവം
അശരീരി വഴിയാണ്
വരവറിയിച്ചത് .
വഴികളും
വിശ്രമത്താവളങ്ങളും
മേഘങ്ങൾ പറഞ്ഞു തന്നു.
അന്നുതൊട്ട്
അനുഗ്രഹവർഷവും
കാത്തിരിപ്പായിരുന്നു.
ഒടുവിൽ
ആദ്യത്തെ
ഒറ്റ മിന്നലിൽ ത്തന്നെ
വർഷ പ്രണയം
ഒത്ത നിറുകയിൽ
കോടാലിയായി വീണു
ഇപ്പോൾ
പിളരുന്നില്ല
ചേരുന്നുമില്ല
ഒഴുകുന്നില്ല
അടങ്ങുന്നുമില്ല
.
ദയവായി
വലിച്ചൂരരുത്‌
അടിച്ചു കയറ്റരുത്
ഒരു ചെറുതുടിപ്പെങ്കിലും
ബാക്കി കിടക്കട്ടെ .
ഉരുക്കുകൊണ്ട്
ഇറച്ചി വിളക്കുന്ന
രാസവിപ്ലവക്കാലം
ഇവൾ
നിറുകയിൽ
മഴു ചൂടിയ ദേവി
എന്ന്‌ വാഴ്ത്തപ്പെട്ടാലോ !.
അന്ന്
ഇവളുടെ നോക്കിൽ
ആകാശനീലം അശരീരികളെ
ഒളിപ്പിക്കുമായിരിക്കും
മിന്നലുകൾ അടങ്ങിപ്പോകുമായിരിക്കും
മേഘങ്ങൾ മറുഭാഷ പേശുമായിരിക്കും
കന്യകമാർ
കാത്തിരിപ്പുകൾ
എന്നേയ്ക്കുമായി വെടിയുമായിരിക്കും
ഇവളപ്പോൾ അവരിൽ
പെയ്തു നിറയയുമായിരിക്കും
ഇവൾക്കും അവർക്കുമിടയിൽ
ഇവൾ തീർത്ത മറയിൽ
കോടാലി ഉയർത്തിയോങ്ങിയ നിലയിൽ
അന്ധന്മാരും ബധിരന്മാരുമായ
ദൈവങ്ങൾ
അപ്പോഴെങ്കിലും
പ്രതിമപ്പെടാൻ തുടങ്ങുമായിരിക്കും .

22 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇവൾ
    നിറുകയിൽ
    മഴു ചൂടിയ ദേവി
    എന്ന്‌ വാഴ്ത്തപ്പെട്ടാലോ !.

    ഈ വരികള്‍ വായിച്ചപ്പോള്‍ വിഷമം തോന്നി. മഴുവല്ല വൈഢൂര്യം ചൂടിയ ദേവിയെന്നുതന്നെ ഇനിയുള്ള തലമുറ ജ്യോതിബായിയെ വിളിക്കും. കവിതയ്ക്ക് നന്ദി.

    ReplyDelete
  3. പ്രാസമൊപ്പിച്ചുള്ള വാക്കുകളുടെ പ്രയോഗം നന്നായിരിയ്ക്കുന്നു. വായിയ്ക്കാന്‍ നല്ലരസം.

    ReplyDelete
  4. നല്ല കവിത, ഒരു സംശയം മഴു ചൂടിയ ദേവി മരം ആണോ

    ReplyDelete
    Replies
    1. എന്നു വിശ്വസിക്കനാണ് എനിക്ക് ഇഷ്ടം പക്ഷെ ചേച്ചി എന്താണ് ഉദേശിച്ചത് എന്ന് അറിയാൻ ഒരു ആഗ്രഹം

      Delete
    2. ദുരന്തം നല്കി ദൈവികത്വം പതിച്ചു കൊടുക്കും സമൂഹം. പെണ്ണിനും മണ്ണിനും മരത്തിനും

      Delete
    3. നല്ല ആശയം ,നല്ല ഭാഷ ശൈലി. കൂടുതൽ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ....

      Delete
  5. നല്ല കവിത. ഇനിയും വരാം.

    ReplyDelete
  6. ഹൃദയത്തിൽ തൊടുന്ന കവിതകൾ.പ്രിയ മാഡം അനുവാദമില്ലാതെ പാഥേയം എന്ന കവിതയിലെ ചില വരികൾ എന്റെ ബ്ലോഗിലെ പൊതിച്ചോറും ഗൾഫ്‌ പ്രവാസിയും എന്ന പോസ്റ്റിൽ ഇട്ടിട്ടുണ്ട് ദയവായി ക്ഷമിക്കുക.. ആശംസകൾ..

























    ReplyDelete
  7. നന്നായി..... അഭിനന്ദനങ്ങൾ...

    ReplyDelete
  8. jhan innanu kavitha vayichathu . valare ishtappettu .thanks.

    ReplyDelete