Wednesday, August 23, 2017

എന്റെ മേൽ ,'വിലാസം’

 '


തലയും  മുലയും ഒഴിവാക്കിയിരുന്നു 
ഉടൽവടിവിലും പേശിയുറപ്പിലും 
ആണെന്ന് കാണിച്ച് 
കരുത്ത് കൊണ്ട് കൊതിപ്പിച്ച മെയ്യിൽ
കൊതിയോടെ മുഴുകുമ്പോൾ 
ഞെട്ടിയതും 
കണ്ണുകൾ വീണ്ടും തിരുമ്മിത്തുറന്നതും
നുള്ളി മുറിഞ്ഞതും 
മായമെന്നു തോന്നിച്ച 
ഒരു ഇടക്കാഴ്ചയിലായിരുന്നു 
കൃത്യം ....!!!
അതെ 
കൃത്യമായും മുഹൂർത്തത്തിൽത്തന്നെയാണ് 
തന്നെത്താനേ സ്വാതന്ത്ര്യം പ്രഖ്യാപിച്ച 
ഒരു പെണ്ണൊച്ച
*"
എന്റെ മേൽവിലാസം'
വായിച്ചു തുടങ്ങിയതും 
ചുറ്റും 
ശൂന്യതയിൽ നിന്നെന്നപോലെ 
പാളികളില്ലാത്ത വാതിൽ ചതുരങ്ങൾ 
ഉയിർക്കാൻ തുടങ്ങിയതും
ഒപ്പം 
വലംനെഞ്ചിലെ 
'
തപാൽ' എന്ന് ചുവന്നയിടത്ത് 
ഇല്ലാവിലാസങ്ങൾ മാത്രം കുറിച്ച 
എണ്ണാമില്ലാക്കത്തുകൾ 
പെരുകാൻ തുടങ്ങിയതും 


(
അമൃതാപ്രീതത്തിന്റെ 'എന്റെ മേൽവിലാസം' എന്ന കവിതയുടെ installation കണ്ടപ്പോൾ)

No comments:

Post a Comment