Wednesday, August 23, 2017

ഡിമെൻഷ്യ

മറവിയെന്നാൽ ഓർമയെന്ന്
ഓർമ്മ മാത്രമെന്ന്
അമ്മയോളം സാക്ഷി മറ്റാരുണ്ട് ?
മറവിയുടെ കാചക്കണ്ണാടിയിൽ
വിദൂരം ഓർമ്മകളൊക്കെയും
'
ഞാനും ഞാനും' എന്നു
അമ്മയിലേയ്ക്ക് തിക്കുന്നു
'
നീയും നീയും' എന്നു
തൊട്ടും തലോടിയും
അമ്മ പായുന്നു.
ഇന്നൊന്നില്ലെന്ന്
ഇപ്പോഴെന്നില്ലെന്ന്
അമ്മയുടെ വാഹനം
പിന്നിലേക്കുമാത്രം
കുതിക്കുന്നു
ഒരിക്കലും
ഒപ്പമാവാത്ത
ദൂരദൂരപ്പിൻവഴിയിൽ
വേറൊരു
വേഗവണ്ടിയ്ക്കായി
നമ്മൾ കാക്കുന്നു

'
ഞാനും ഞാനും' എന്നു
പിന്നിൽപ്പായുന്നു
'
നീയോ നീയോ' എന്നു
തലോടലറിയാതെ
തൊട്ടറിയാതെ
നമ്മുടെ
വിളികൾ നേർക്കുന്നു

.

No comments:

Post a Comment