ഇത്രയുമടു,-ത്തൊന്നു നോക്കിയാൽ-
ക്കാണാം കൈയ്യൊന്നെത്തിച്ചാൽ -
ത്തൊടാം.നമ്മൾ കൈകെട്ടി,ക്കണ്ണും
പൂട്ടിക്കുനിഞ്ഞിരിക്കുന്നു.മെല്ലെ
ചില്ലുപോൽ സുതാര്യത്തിൽ,മഞ്ഞിന്റെ
തണുപ്പുള്ള വന്മതിലുയരുന്നു
പഴയ പൊരുത്തത്തിൻ വജ്രസൂചികൾ മഞ്ഞിൻ സ്ഫടികപ്രതലത്തിൽ പ്രിയമെന്നു പോറുന്നു നമ്മൾ നോക്കുന്നു ,കാണാം !
കൈയഴിഞ്ഞുയരുന്നു ; തൊടുവാനാകും മുൻപേ ജലരേഖകൾ വെറും ബാഷ്പമായ് മറയുന്നു.
No comments:
Post a Comment