പണ്ട് കടൽ കണ്ടു
തിരയിൽ ഇറങ്ങീ
കളിക്കാൻ
വെറും കൗതുകം
കടലടിച്ചേറി നീ
കാൽവിരൽ ചുറ്റി
കിക്കിളിക്കൊണ്ടു
കാൽച്ചുറ്റഴിച്ചൊന്നു
തൊടാൻ ഞാൻ മുതിർന്നൂ
കൗതുകം തന്നെ
നീയഴിഞ്ഞുടനേ
മഷിയിൽ മറഞ്ഞൂ
കുതുകങ്ങൾ തീർന്നു
കടൽകണ്ടു വീണ്ടും
തിര തൊടാൻ മുതിരാതെ
ഉടലീറനാക്കാതെ
കടൽ ചുവക്കുന്നതും
കണ്ടിരുന്നു
കടലടിച്ചേറ്റിയ നുരയിൽ
നീ വീണ്ടും വരിഞ്ഞു
നീന്തുന്നു കൗതുകത്തിരയിൽ
നീ തീർത്ത
നീലമഷിമറയിൽ.
(മാതൃഭാഷ മാസിക ജൂലായ് 2017 )
No comments:
Post a Comment