എന്തെന്നറിയാനല്ല
ആരെന്നു വിധിക്കാൻ
ഉറച്ചിറങ്ങിയവരേ
ഒറ്റയൊറ്റകളേ
ചെറുകൂട്ടങ്ങളേ
ആൾക്കടലുകളേ,
വേണ്ട മട്ടിൽ മാത്രം
വെളിപ്പെടേണ്ട ഒന്നെന്നു
വാശിയെന്തിന്?
ഉടുപ്പുകളും ഉടലും കടന്ന്
വീണ്ടുമാഴത്തിലൂളിയിട്ടു ചെല്ലുക
ഉള്ളുകൊണ്ടു തൊടുക
തൊട്ടറിയുക
ഉണ്ടോ?
കിട്ടുന്നുണ്ടോ?
നിങ്ങളുടേതുമായി
അനുനാദപ്പെടുന്ന
ഒരു മിടിപ്പ്.
ഇല്ലെങ്കിൽ
ദയവു കരുതു.
ഇപ്പോഴും തുറന്നിരിക്കുന്ന
ആ വാതിൽ നോക്കു
അതു പുറത്തേയ്ക്കുള്ളതുമാണ്.!..
!..
No comments:
Post a Comment