ഹോ!
എത്ര കിറു കൃത്യം
പെണ്ണിന്
ആണിന്
ദളിതനും
സവർണ്ണനും
ഹിന്ദുമുസൽമാൻക്രിസ്തീയ സഹോദരങ്ങൾക്ക്
(ബുദ്ധാദിപ്രമുഖർക്കെന്നും സുസ്ഥിരം സംവരണമില്ലാപ്പദവി എന്നു ശിലാശാസനം)
മുതിർന്നവർ
മധ്യവയസ്‌കർ
ചെറുവാല്യക്കാർ
പിന്നെ
അന്യന്മാരും
കൊള്ളാം
അരങ്ങു കൊഴുക്കും
കൊഴുക്കണമല്ലോ
അരങ്ങിലെ
പദവിക്കൊത്ത
അംശാവതാരങ്ങളിൽ
ഉള്ളംകുളിർത്തു
മയിർ കോളിലുയിർത്തു
കവിതയരങ്ങു തകർത്തു
No comments:
Post a Comment