പുറപ്പെട്ടുപോയ വാക്ക്
ഇന്നലെ തിരിച്ചെത്തി
.
പുറ്റിൻ പുറത്തുതന്നെ ഉണ്ടായിരുന്നു
പൊടിയണിഞ്ഞ പഴയ ഊത്ത്.
ഉരുക്കിയും ഉരുക്കഴിച്ചും പണിഞ്ഞ
ഈണം നിറച്ചു്
പുറ്റു പിളർന്നെത്തുന്ന
പന്നഗച്ചുവടുകൾക്കായി
ഊതിയൂതിയിരിപ്പാണ്.
നടുപിരിഞ്ഞ നാവറ്റത്തെ
നീലിച്ച തണുപ്പിൽ
പ്രളയങ്ങളെ ശമിപ്പിച്ച്
കമ്പനങ്ങളടക്കി
പിണഞ്ഞ്
അഴിഞ്ഞ്
വളവുകൾ നീർന്നു തീർന്ന
ഒരൊറ്റ
ഉരഗരേഖയാവണം.
(ശാന്തം മാസിക മാർച്ച് 2020 )
.
No comments:
Post a Comment