Thursday, February 13, 2020

ഉംമ്മ്‌മ്മ്‌മ്മ



ആറുവയസ്സന്ന്

ആയിരുന്നോ?! അല്ല

ആറാംക്ലാസ്സിൽ ?

അതേ ആറാം ക്ലാസ്സിൽ

ഓർമ്മ വന്നു.

വേനലവധിക്കാലമായിരുന്നു

അതോ

ഓണത്തിൻ സ്കൂളടപ്പോ?

ഓർമ്മയില്ല

ബന്ധുവീട്ടിൽ വിരുന്നായിരുന്നു

രണ്ടുനാൾ നിന്നെന്നതോർമ്മ.

എന്തായിരുന്നു വിശേഷം !?

വിവാഹം? പിറന്നാൾ?

കുഞ്ഞു പിറന്നതിൻ നൂലുകെട്ട്?

അമ്പലത്തിൽ ചിറപ്പുത്സവം?

(
ഏതോ ചേച്ചി പെണ്ണായ്)

തിരണ്ടു കല്യാണം? മറന്നു.



ഞങ്ങൾ കളിക്കുകയായിരുന്നു

ഞങ്ങൾ, അതേ ഞങ്ങൾ

ഞങ്ങൾ കുറേ കുറേ കുഞ്ഞുങ്ങൾ

ഘോഷം തിമിർപ്പ് .

നല്ല വെയിലായിരുന്നു

തൊടിയിൽ ,മുറ്റത്ത്

നല്ലവെയിൽ.

'
നമ്മൾക്കൊളിക്കാം?'

ഒന്നേ തുടങ്ങി എണ്ണുന്നൊരുവളപ്പോൾ

ഒന്നായൊളിയ്ക്കുന്നു ഞങ്ങൾ

വാതിലിൻ പിറകിൽ ,

പൂജാമുറിക്കുള്ളിൽ,

കോണിച്ചുവട്ടിൽ,

തൊഴുത്തിൽ

(
മിണ്ടല്ലനങ്ങല്ലേ)

ചുണ്ടിന്നുമേൽ വിരൽ.

പൊന്തും തലകൾ താഴുന്നു

'
കണ്ടു!!! ഞാൻ കണ്ടല്ലോ !'

എന്നാരോ കൂവുന്നു

മെല്ലെയെണീക്കുന്ന നേരം

കണ്ണാരോ പൊത്തുന്നു

കൈയ്യു കവരുന്നു.

കൈവെള്ളയിൽ പൂക്കൾ

പൊള്ളുന്നു.......


പൊള്ളുന്നു.

No comments:

Post a Comment